കൊച്ചിയില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു; ഒരാള്‍ കൊല്ലപ്പെട്ടു


എറണാകുളം: കൊച്ചിയില്‍ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. തമ്മനം സ്വദേശി മനില്‍ കുമാര്‍ (മനീഷ്) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പാലാരിവട്ടം തമ്മനം മെയ് ഫസ്റ്റ് റോഡില്‍ വെച്ചായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ജിതേഷ്, ആഷിത് എന്നിവരെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാത്രി വീടിന്റെ പരിസരത്തുവെച്ച് മനില്‍കുമാര്‍ ജിതേഷും ആഷിതുമായി വാക്കുതര്‍ത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഈ സമയം മനിലിന്റെ സുഹൃത്തായ അജിത് ആന്റണിയും അടുത്തുണ്ടായിരുന്നു. വഴക്കിനിടയിലാണ് മനിലിന് കുത്തേറ്റത്. ജിതേഷാണോ ആഷിതാണോ കുത്തിയത് എന്ന് വ്യക്തമല്ല.

മനിലിനെ കുത്തിയതിന് പിന്നാലെ ഇവര്‍ ആന്റണിയേയും കുത്തി. മനില്‍ കുത്തേറ്റ് സംഭവസ്ഥലത്ത് തന്നെ വീണു. എന്നാല്‍ ആന്റണി ഓടി വീട്ടിലെത്തി ഭാര്യയോട് സംഭവം പറഞ്ഞു. ഭാര്യ ഉടന്‍തന്നെ അയല്‍വാസികളെ വിളിച്ചുകൂട്ടി ആന്റണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പരിസരവാസികള്‍ മനിലിന്റെ അടുത്ത് എത്തുമ്പോഴേക്കും പോലീസും അവിടേക്ക് എത്തിയിരുന്നു. ഉടന്‍ തന്നെ ഇയാളെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ആന്റണിയുടെ നിലയും ഗുരുതരമാണ്.


Read Previous

മോദിയുടെ മുസ്ലിം വിദ്വേഷ പ്രസംഗം, ചോദ്യം ചെയ്തു; ബിജെപി ന്യൂനപക്ഷ മോർച്ച മുൻ നേതാവ് അറസ്റ്റിൽ

Read Next

മറുനാടൻ തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവം; അറസ്റ്റിലായത് ക്രിമിനൽ കേസുകളില്‍ പ്രതിയായ ചെറുതന സ്വദേശി

Leave a Reply

Your email address will not be published. Required fields are marked *

Most Popular