മറുനാടൻ തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവം; അറസ്റ്റിലായത് ക്രിമിനൽ കേസുകളില്‍ പ്രതിയായ ചെറുതന സ്വദേശി


ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് ഡാണാപ്പടിയില്‍ പശ്ചിമബംഗാള്‍ സ്വദേശിയായ മത്സ്യവില്‍പ്പനക്കാരന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പിടിയിലായത് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചെറുതന സ്വദേശി യദുകൃഷ്ണന്‍ (29). മാള്‍ഡ സ്വദേശി ഓംപ്രകാശ്(40) ആണ് ശനിയാഴ്ച രാത്രി ഏഴുമണിയോടെ കുത്തേറ്റുമരിച്ചത്. കുത്തേറ്റുവീണ ഓംപ്രകാശിനെ ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സംഭവത്തിനുമുന്‍പ് പശ്ചിമബംഗാള്‍ സ്വദേശികളായ കച്ചവടക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പശ്ചിമബംഗാളുകാരായ നാലുപേരെ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തെങ്കിലും യദുകൃഷ്ണനാണ് പ്രതിയെന്ന് ഉറപ്പാക്കിയതോടെ വിട്ടയച്ചു. ഇയാള്‍ മത്സ്യവില്‍പ്പനക്കാരെ ഭീഷണിപ്പെടുത്തി പണംവാങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

കായംകുളം കേന്ദ്രീകരിച്ച് മീന്‍വില്‍പ്പന നടത്തുന്നവരുടെ തൊഴിലാളിയാണ് കൊല്ലപ്പെട്ട ഓംപ്രകാശ്. ഇവര്‍ വൈകുന്നേരം വാഹനത്തില്‍ മീനെത്തിച്ച് വില്‍പ്പനയ്ക്കു മറുനാടന്‍ തൊഴിലാളികളെ നിയോഗിക്കും. കായംകുളം- കാര്‍ത്തികപ്പള്ളി റോഡിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം ഇങ്ങനെ മീന്‍വില്‍പ്പ നടക്കുന്നുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അനുമതിയില്ലാതെ നടക്കുന്ന ഈ കച്ചവടം നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.


Read Previous

കൊച്ചിയില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു; ഒരാള്‍ കൊല്ലപ്പെട്ടു

Read Next

ഗ്രേസ് മാർക്ക് നിശ്ചയിച്ചു; പ്ലസ് വൺ പ്രവേശനത്തിന് ബോണസ് മാർക്കില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular