ഖമേനിയുടെ വിലാപയാത്രയ്ക്ക് തുടക്കം; അന്തിമോപചാരമർപ്പിച്ച് ലക്ഷങ്ങൾ


ടെഹ്റാൻ: യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമാധികാരി ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചു. ടെഹ്റാനിലെ വൻ മസ്ജിദായ ഗ്രാൻഡ് മൊസല്ലയിലാണ് വെള്ളിയാഴ്ച മതനേതാക്കളും ഭരണാധികാരികളും വിദേശ പ്രതിനിധികളും ലക്ഷക്കണക്കിന് ജനങ്ങളും ഖമേനിക്ക് അന്തിമോപചാരമർപ്പിച്ചത്. ഫെബ്രുവരിയിൽ നടന്ന ആദ്യ വ്യോമാക്രമണത്തിലാണ് ഖമേനിയുടെ 37 വർഷം നീണ്ട ഭരണത്തിന് അറുതി വന്നത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന വിപുലമായ സംസ്കാര ചടങ്ങുകളാണ് ഇറാൻ ഭരണകൂടം സംഘടിപ്പിച്ചിരിക്കുന്നത്.

ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പതാക പുതപ്പിച്ച ഖമേനിയുടെ പെട്ടകത്തിന് മുകളിൽ അദ്ദേഹത്തിന്റെ കറുത്ത തലപ്പാവ് വെച്ചിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ട മൂത്ത മകൾ, മരുമകൻ, പുതിയ പരമാധികാരിയുടെ ഭാര്യ എന്നിവരുടെ മൃതദേഹങ്ങളും ഒപ്പം ഖമേനിയുടെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകൾ സെഹ്‌റ മുഹമ്മദി ഗോൽപായെഗാനിയുടെ ചെറിയ പെട്ടകവും തൊട്ടടുത്ത് തന്നെ പൊതുദർശനത്തിന് വെച്ചിട്ടുണ്ട്. ടെഹ്റാനിൽ മാത്രം അടുത്ത മൂന്ന് ദിവസങ്ങളിലായി 1.5 കോടി മുതൽ 2 കോടി വരെ ജനങ്ങൾ അന്തിമോപചാര ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.


Read Previous

മദ്യപാനത്തെച്ചൊല്ലി മകനെ കൊലപ്പെടുത്തി മാതാപിതാക്കൾ; ആത്മഹത്യയെന്ന് വരുത്തിതീർക്കാൻ ശ്രമം, വീട്ടുകാരെ കുടുക്കി ഭാര്യ

Read Next

വിഴിഞ്ഞം തുറമുഖ വിവാദം: സര്‍ക്കാരിന് മുന്നില്‍ വഴങ്ങി അദാനി; ഓഹരി കൈമാറ്റത്തില്‍ എം.എസ്.സിക്ക് കുത്തകയുണ്ടാകില്ലെന്ന് അദാനി പോര്‍ട്‌സ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »