ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡൽഹി: പാർലമെൻ്റിൽ പാസാക്കിയ വനിത സംവരണ ബിൽ യാഥാർഥ്യത്തിൽ മണ്ഡല പുനർനിർണയം ലക്ഷ്യമിട്ടുള്ള സർക്കാരിൻ്റെ തന്ത്രം മാത്രമാണെന്നും ബിൽ ഉടനടി നടപ്പാക്കാൻ അവർക്ക് യാതൊരു ഉദ്ദേശ്യവുമില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജാതിവിവരങ്ങൾ പരിഗണിക്കാതെ, സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് മണ്ഡല പുനർനിർണയം നടത്താനുള്ള പൂർണ സ്വാതന്ത്ര്യമാണ് ഈ ബില്ലിലൂടെ കേന്ദ്ര സർക്കാർ നേടിയെടുക്കാൻ ശ്രമിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

നിലവിലെ ലോക്സഭയിലെ 543 സീറ്റുകളിൽ നിന്ന് തന്നെ 33 ശതമാനം സംവരണം നൽകി ബിൽ ഉടനടി നടപ്പാക്കാൻ സർക്കാർ തയാറാകണം. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നത് സർക്കാരിനെ വലിയ രൂപത്തിൽ ഭയപ്പെടുത്തിയെന്നും അവർ വ്യക്തമാക്കി.
വനിതകളുടെ മിശിഹ ആകാൻ ശ്രമിക്കുന്നു
വനിതകളുടെ സംരക്ഷകരെന്ന പേരിൽ പാർലമെൻ്റിൽ സർക്കാർ നടത്തുന്ന അവകാശവാദങ്ങൾ വെറും പിആർ വർക്കുകൾ മാത്രമാണ്. ബിൽ പാസായാൽ അത് തങ്ങളുടെ വിജയമായി ചിത്രീകരിക്കാമെന്നും പരാജയപ്പെട്ടാൽ മറ്റ് പാർട്ടികളെ സ്ത്രീവിരുദ്ധരായി മുദ്രകുത്താമെന്നുമാണ് കേന്ദ്രം കരുതിയത്. എന്നാൽ വനിതകളുടെ മിശിഹ ആകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത് പ്രവൃത്തിയിലൂടെ കാണിച്ച് കൊടുക്കണം.
ഉന്നാവോ, ഹാഥ്റസ്, മണിപ്പൂർ എന്നിവിടങ്ങളിലും ഡൽഹിയിൽ ഒളിമ്പിക്സ് താരങ്ങൾ സമരം ചെയ്തപ്പോഴും തിരിഞ്ഞുനോക്കാത്തവരാണ് ഇപ്പോൾ വനിതകളുടെ മിശിഹ ആകാൻ ശ്രമിക്കുന്നത്. സ്ത്രീകൾ ഇതൊന്നും തിരിച്ചറിയാത്ത വിഡ്ഢികളല്ല.
വെറും പിആർ, മീഡിയ മാനേജ്മെൻ്റുകൾ കൊണ്ട് അവരെ ഇനി കബളിപ്പിക്കാനാകില്ലെന്നും പ്രിയങ്ക പറഞ്ഞു. കോൺഗ്രസിനും ബിജെപിക്കും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും സ്ത്രീകളുടെ വിഷയത്തിൽ അവരുടേതായ ചരിത്രമുണ്ട്. അത് ജനങ്ങൾക്ക് വ്യക്തമായി അറിയാമെന്നും അവർ കൂട്ടിച്ചേർത്തു.
സർക്കാരിനേറ്റ ആദ്യത്തെ തിരിച്ചടി
പ്രതിപക്ഷം ഒറ്റക്കെട്ടായി ബില്ലിനെ പിന്തുണച്ചത് കേന്ദ്ര സർക്കാരിന് വലിയ തിരിച്ചടിയായി. ചരിത്രത്തിലാദ്യമായി സർക്കാരിന് പ്രതിപക്ഷത്ത് നിന്ന് ശക്തമായ പ്രഹരം ഏറ്റു. ഇതിലെ നിരാശകൊണ്ടാണ് കേന്ദ്ര സർക്കാർ ഇതിനെ കരിദിനമെന്ന് വിശേഷിപ്പിച്ചത്. അവർക്ക് കിട്ടേണ്ട കൃത്യമായ തിരിച്ചടി തന്നെയാണിത്. ബിൽ പാസാക്കാൻ സർക്കാരിന് ഇത്രത്തോളം ആത്മാർഥതയുണ്ടെങ്കിൽ സെൻസസിനോ മണ്ഡല പുനർനിർണയത്തിനോ കാത്തുനിൽക്കേണ്ടതില്ല.
2023ൽ എല്ലാവരും ഒരുമിച്ച് പിന്തുണച്ച് പാസാക്കിയ ബിൽ ഉടനടി നടപ്പാക്കുകയാണ് വേണ്ടത്. അതിൽ ചെറിയ ഭേദഗതികൾ ആവശ്യമുണ്ടെങ്കിൽ അത് വരുത്തി, നിലവിലെ 543 അംഗങ്ങളിൽ നിന്ന് തന്നെ വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കണം. ഈ ആവശ്യത്തെ പിന്തുണയ്ക്കാൻ കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും പൂർണ സജ്ജമാണെന്നും അവർ വ്യക്തമാക്കി. മറ്റ് കാര്യങ്ങളുമായി ബന്ധിപ്പിച്ച് ബില്ലിനെ വഴിതിരിച്ചുവിടാൻ സർക്കാർ ശ്രമിക്കരുതെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
വ്യാജ പ്രചാരണങ്ങൾ വിലപ്പോവില്ല
പ്രതിപക്ഷം സ്ത്രീവിരുദ്ധരാണെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്കും രാജ്യവ്യാപകമായി ബിജെപി നടത്തുന്ന പ്രചാരണങ്ങൾക്കും പ്രിയങ്ക മറുപടി നൽകി. കോൺഗ്രസിൻ്റെ ചരിത്രം എല്ലാവർക്കും അറിയാവുന്നതാണ്. 1928ൽ തന്നെ കോൺഗ്രസ് ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച ആദ്യ ദിനം മുതൽ സ്ത്രീകൾക്ക് വോട്ടവകാശം ഉറപ്പാക്കാൻ കഴിഞ്ഞത് കോൺഗ്രസിൻ്റെ നേട്ടമാണ്.
കോടിക്കണക്കിന് രൂപ മുടക്കി നടത്തുന്ന സർക്കാരിൻ്റെ വ്യാജ പ്രചാരണങ്ങൾ ജനങ്ങൾ ഇന്ന് തിരിച്ചറിയുന്നുണ്ട്. സർക്കാരിൻ്റെ വാഗ്ദാനങ്ങളിലുള്ള വിശ്വാസം ജനങ്ങൾക്ക് പൂർണമായും നഷ്ടപ്പെട്ടു. രാജ്യത്തെ ജനങ്ങൾക്ക് കാര്യങ്ങൾ വിവേചിച്ചറിയാനുള്ള വലിയ കഴിവുണ്ട്. 12 വർഷം മുമ്പുള്ള സാഹചര്യമല്ല ഇന്ന് രാജ്യത്തുള്ളത്. അധികാരത്തിൻ്റെ ഉന്നതങ്ങളിൽ ഇരിക്കുമ്പോൾ ചുറ്റുമുള്ളവർ യാഥാർഥ്യം ഭരണാധികാരികളെ അറിയിക്കാറില്ല. പുതിയ കാലത്തെ ഇന്ത്യയുടെ മാറ്റങ്ങൾ കേന്ദ്ര സർക്കാർ മനസ്സിലാക്കുന്നില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
