ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: ഒരു വകുപ്പിൽ ചുമതലക്കാരനായ മന്ത്രി അഴിമതിക്കാരനാണെങ്കിൽ ആ വകുപ്പിൽ സത്യസന്ധരായ ഉദ്യോഗസ്ഥരാണ് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നതെന്ന് മുൻ ഡിജിപി എ.ഹേമചന്ദ്രൻ. കല്ലട അഴിമതിക്കേസ് അന്വേഷണവുമായി മുന്നോട്ടുപോയപ്പോൾ ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. ഹേമചന്ദ്രൻ രചിച്ച ‘അധികാരത്തിന്റെ വഴി, അനീതിയുടെയും’ എന്ന പുസ്തകത്തിലാണ് ആ വെളിപ്പെടുത്തൽ. സർവീസിലുടനീളം ഗുരുതര
കൊല്ലം: വയനാടിന് പുറമേ കൊല്ലത്തും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രണ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടികളെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലത്തെ പരവൂര്‍, പാലത്തറ മേഖലയുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി അധികൃതര്‍ സൂചിപ്പിക്കുന്നത്. പരവൂരില്‍ നേരത്തെയും
തിരുവനന്തപുരം: സണ്ണി ജോസഫ് മന്ത്രിയായതോടെ പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിവരികയാണ്. പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതില്‍ മുഖ്യമന്ത്രി വിഡി സതീശന്റെയും മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെയും നിലപാട് നിര്‍ണായകമായേക്കും. കൂടിയാലോചനകളും ലോബിയിങ്ങും പുരോഗമിക്കുന്നതിനിടെ, ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നില്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ എ പത്മകുമാറിനെതിരെ നടപടിയെടുക്കാന്‍ സിപിഎം തീരുമാനം. നടപടി തീരുമാനിക്കാന്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. പത്മകുമാറിനെതിരെ എന്തു നടപടിയെടുക്കണമെന്ന് ചര്‍ച്ച ചെയ്യാനായി ഈ മാസം 15 ന് ജില്ലാ കമ്മിറ്റി ചേരും. ശബരിമല സ്വര്‍ണ്ണക്കൊള്ള ആരോപണം സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യു
കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഇഡി കൊച്ചി യൂണിറ്റ് ഓഫിസില്‍ നാളെ നേരിട്ടു ഹാജരാകാനുള്ള സമന്‍സില്‍ അവധി ചോദിച്ച് കേസിലെ പ്രതിയായ ടി വീണ. ഇന്നലെ രാവിലെയാണു കത്ത് ഇ-മെയിലായി ഇഡി ഓഫീസില്‍ ലഭിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണു അവധിയപേക്ഷ. അനാരോഗ്യം ചൂണ്ടിക്കാണിച്ചുള്ള അവധി അപേക്ഷകള്‍
ന്യൂയോർക്ക്: ലോകരാജ്യങ്ങൾക്കിടയിലെ പ്രാദേശിക തർക്കങ്ങളും കടുത്ത മത്സരങ്ങളും മൂലം ആഗോള ആണവായുധ വിനിയോഗം റെക്കോർഡ് വർദ്ധനവിലേക്ക്. അന്താരാഷ്ട്ര ആണവായുധ നിർമാർജന കൂട്ടായ്മയായ ഐകാൻ , സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ആണവ പദ്ധതികൾക്കായി വിവിധ രാജ്യങ്ങൾ ചിലവഴിക്കുന്ന തുക 119
ബംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതിയായ 'ശക്തി' കാരണം കച്ചവടത്തില്‍ നഷ്ടം വന്നുവെന്ന് ആരോപണം ഉന്നയിച്ച് മകനെയും ഭാര്യയെയും കൊലപ്പെടുത്തി വ്യവസായി ജീവനൊടുക്കി. സ്വന്തം കടയില്‍ തന്നെ തൂങ്ങിമരിക്കുകയായിരുന്നു. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ 65-കാരനായ പ്രഭാകരന്‍ എന്ന വസ്ത്ര വ്യാപാരിയാണ് മരിച്ചത്. ആത്മഹത്യാക്കുറിപ്പിലാണ്
ന്യൂഡല്‍ഹി: ഇന്ത്യയെ ലക്ഷ്യമാക്കി ഭൗമ നിരീക്ഷണം വിപുലപ്പെടുത്തി പാകിസ്ഥാന്‍. കഴിഞ്ഞ പതിനാറ് മാസത്തിനിടെ ആറ് ഉപഗ്രഹങ്ങളാണ് പാകിസ്ഥാന്‍ വിക്ഷേപിച്ചത്. പുതുതായി വിക്ഷേപിച്ച ഭൂരിഭാഗം ഉപഗ്രഹങ്ങളും ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങള്‍, പ്രത്യേകിച്ച് ഉത്തരേന്ത്യ, ജമ്മു കാശ്മീര്‍ മേഖലകള്‍ എന്നിവയുടെ ചിത്രങ്ങള്‍ തുടര്‍ച്ചയായി പകര്‍ത്താന്‍ സാധിക്കുന്ന ഭ്രമണപഥങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ 'ഓപ്പറേഷന്‍
ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകള്‍ക്കെതിരെ യുവജനങ്ങള്‍ തെരുവിലിറങ്ങുമ്പോള്‍, സമാന്തര ഡിജിറ്റല്‍ രാഷ്ട്രീയ നീക്കങ്ങളുമായി പ്രമുഖര്‍ രംഗത്ത്. നീറ്റ് പരീക്ഷാ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച പ്രതിഷേധം വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് വീണ്ടും കർശന നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിൽ ഒരാഴ്ച മുൻപ് തുടങ്ങിയ നിയന്ത്രണങ്ങളാണ് ഇപ്പോൾ സെക്രട്ടേറിയറ്റിലെ മറ്റ് ഓഫീസുകളിലേക്കും പൂർണ്ണമായി വ്യാപിപ്പിച്ചിരിക്കുന്നത്. പൊതുസന്ദർശകർക്കായി ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളെ മറയാക്കിയാണ് വാർത്താ ശേഖരണത്തിനായി എത്തുന്ന മാധ്യമപ്രവർത്തകരെയും