ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി; പഞ്ചാബിന്റെ ജയം അഞ്ച് വിക്കറ്റിന്


ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ചെന്നൈ, ചെപ്പോക്കില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് പരാജയപ്പെട്ടത്.

ചെന്നൈ ഉയര്‍ത്തിയ 210 റണ്‍സിന്റെ വിജയലക്ഷ്യം 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു. 29 പന്തില്‍ 50 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈയെ ആയുഷ് മാത്രയുടെ (43 പന്തില്‍ 73) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ശിവം ദുബെ (28 പന്തില്‍ 45), സര്‍ഫറാസ് ഖാന്‍ (12 പന്തില്‍ 32) എന്നിവര്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു. സഞ്ജു സാംസണ്‍ (7) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി.

മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമായിരുന്നു പഞ്ചാബിന്. ഓപ്പണിംഗ് വിക്കറ്റില്‍ പ്രിയാന്‍ഷ് ആര്യ (11 പന്തില്‍ 39) – പ്രഭ്‌സിമ്രാന്‍ സിംഗ് (34 പന്തില്‍ 43) സഖ്യം 61 റണ്‍സ് ചേര്‍ത്തിരുന്നു. നാലാം സിക്‌സും മൂന്ന് ഫോറും നേടിയ ആര്യ അഞ്ചാം ഓവറില്‍ പുറത്തായി. മാറ്റ് ഹെന്റിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. തുര്‍ന്നെത്തിയ കൂപ്പര്‍ കൊനോലിയും (22 പന്തില്‍ 36) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ ഒമ്പതാം ഓവറില്‍ പ്രഭ്‌സിമ്രാന്‍ റണ്ണൗട്ടായി. വൈകാതെ കൊനോലിയും മടങ്ങി. എന്നാല്‍ ശ്രേയസിന്റെ ഇന്നിംഗ്‌സ് പഞ്ചാബിന് തുണയായി. വിജയത്തിനടുത്ത് ശ്രേയസും നെഹല്‍ വധേരയും (10) വീണെങ്കിലും ശശാങ്ക് സിംഗ് (14), മാര്‍കസ് സ്റ്റോയിനിസ് (9) സഖ്യം പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ, രണ്ടാം ഓവറില്‍ തന്നെ സഞ്ജുവിന്റെ വിക്കറ്റ് ചെന്നൈക്ക് നഷ്ടമായി. ഏഴ് പന്തില്‍ ഏഴ് റണ്‍സെടുത്ത സഞ്ജുവിനെ സേവ്യര്‍ ബാര്‍ട്ട്‌ലറ്റ് പുറത്താക്കി. വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രാന്‍ സിംഗിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആറ് റണ്‍സ് മാത്രമായിരുന്നു ചെന്നൈ വിക്കറ്റ് കീപ്പറുടെ സമ്പാദ്യം. തുടര്‍ന്ന് മാത്രെ – റുതുരാജ് ഗെയ്കവാദ് (22 പന്തില്‍ 28) സഖ്യം 96 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റുതുരാജിന് വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ സഹായിച്ചില്ല.


Read Previous

ശശി തരൂരിന്റെ ഗൺമാന് നേരെ കയ്യേറ്റ ശ്രമം, മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

Read Next

പരിശോധിച്ചപ്പോൾ കിട്ടിയത് കുപ്പി, മാനേജർ കുടുങ്ങി, സംഭവം നേത്രാവതി എക്സ്പ്രസിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »