സിപിഎം ദേശീയ പാർട്ടി അല്ലാതാവും, 4 സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയാകണമെന്ന മാനദണ്ഡം പാലിക്കാനാകില്ലെന്ന് ചെറിയാൻ ഫിലിപ്പ്


തിരുവനന്തപുരം: ദില്ലിയിലെ ചെങ്കോട്ടയിൽ ചെങ്കൊടി നാട്ടുമെന്ന് പറഞ്ഞിരുന്ന സി.പി.എം നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്നതോടെ ദേശീയ പാർട്ടി അല്ലാതാകുമെന്ന്  ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

ഇന്ത്യയിലെ രണ്ടാമത്തെ രാഷ്ട്രീയ പാർട്ടിയായിരുന്ന സി.പി.എം ഇപ്പോൾ പതിമൂന്നാമത്തെ പാർട്ടിയാണ്. ലോക്സഭയിൽ 4 സീറ്റും വോട്ട് 1.76 ശതമാനവും മാത്രം..ഒരു ദേശീയ പാർട്ടിയാകുന്നതിനുള്ള മാനദണ്ഡങ്ങളിലൊന്ന് നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയാകണമെന്നതാണ്. കേരളത്തിൽ തുടരുമെങ്കിലും പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽ സി.പി.എം സംസ്ഥാന പാർട്ടിയാകാൻ സാദ്ധ്യതയില്ല. സംസ്ഥാന പാർട്ടിയാകണമെങ്കിൽ കുറഞ്ഞത് 6 ശതമാനം വോട്ടും 2 നിയമസഭാ സീറ്റും നേടണം.

3 സംസ്ഥാനങ്ങളിൽ നിന്നായി 11 ലോക്‌സഭാ സീറ്റും കുറഞ്ഞത് 2 ശതമാനം വോട്ടും നേടണമെന്നതാണ് മറ്റൊരു മാനദണ്ഡം.അല്ലെങ്കിൽ, 4 സംസ്ഥാനങ്ങളിൽ നിന്നായി 4 ലോക്സഭാ സീറ്റും 6 ശതമാനം വോട്ടും നേടണം. ഈ രണ്ടു മാനദണ്ഡപ്രകാരവും സി.പി.എം ന് ദേശീയ പാർട്ടിയാകാൻ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം അർഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം  കേരളം ബൂത്തിലേക്കെത്താൻ മൂന്ന് നാൾ ശേഷിക്കെ പ്രചാരണരംഗം ഇളക്കിമറിച്ച് ദേശീയനേതാക്കളുടെ പടയോട്ടം. ശബരിമല സ്വർണ്ണം കട്ടവരെ ശിക്ഷിക്കുമെന്ന് വ്യക്തമാക്കിയ അമിത്ഷാ ക്രിസ്തുവിൻറെ അനുയായികൾ എൻഡിഎ ക്ക് വോട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ന്യൂനപക്ഷത്തെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് എഫ് സിആർഎ ഭേഗദതിയെന്നായിരുന്ു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖർഗെയുടെ വിമർശനം.. പ്രചാരണം കൊടുമ്പിരിക്കൊള്ളുമ്പോൾ സർക്കാറിൻറെ പത്താം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട്  മുഖ്യമന്ത്രി പുറത്തിറക്കും


Read Previous

‘ആനപ്പിണ്ടത്തിന്റെ മണം കിട്ടി, വഴി മാറ്റി സഞ്ചരിച്ചു’; കനത്ത മഴയെയും തണുപ്പിനേയും അതിജീവിച്ച് കൊടുംവനത്തില്‍ സധൈര്യം ശരണ്യ

Read Next

കണ്ണ് നനയിക്കും ഈ കുറിപ്പ് ‘ഒരാളുടെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടാകും എന്ന് പറയും, എനിക്കത് രണ്ടുപേരാണ്’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »