ഡയാന രാജകുമാരി അണിഞ്ഞ ബ്ലാക്ക് ഷീപ്പ് സ്വെറ്റര്‍ ഡിസൈനുകള്‍ വീണ്ടും വിപണിയിലെത്തി.


നാല് പതിറ്റാണ്ടിന് ശേഷം ഡയാന രാജകുമാരി അണിഞ്ഞ ബ്ലാക്ക് ഷീപ്പ് സ്വെറ്റര്‍ ഡിസൈനുകള്‍ വീണ്ടും വിപണിയിലെത്തിയിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സ് സീരിസായ ദി ക്രൗണ്‍ പുറത്തിറങ്ങിയ തോടെയാണ് വീണ്ടും ആളുകള്‍ അന്വേഷിച്ചു തുടങ്ങിയത്. 1977 മുതല്‍ 1990 വരെയുള്ള ഡയാന രാജകുമാരിയുടെ ജീവിത കഥയാണ് സീരിസില്‍ പറയുന്നത്.

ചുവന്ന നൂലില്‍ നെയ്ത ഈ സ്വെറ്ററില്‍ വെള്ള ആടുകളുടെ ചിത്രമാണ്, ഇതിന്റെ മുന്‍വശത്ത് ഒരു കറുത്ത ആടിന്റെ ചിത്രവുമുണ്ട്. വൂളില്‍ നെയ്‌തെടുത്ത സ്വെറ്ററിന് ക്രൂ നെക്കാണ് നല്‍കിയിരിക്കു ന്നത്. ബ്രിട്ടീഷ് ഡിസൈനേഴ്‌സായ വാം ആന്‍ഡ് വണ്ടര്‍ഫുള്‍ ആണ് ഡയാന രാജകുമാരിക്കുവേണ്ടി 1979 ല്‍ ഈ സ്വെറ്റര്‍ ഒരുക്കിയത്.

സ്വെറ്റര്‍ അണിഞ്ഞ ഡയാന രാജകുമാരിയുടെ ചിത്രം പുറത്തിറങ്ങിയതോടെ ഒരുപാട് ആവശ്യക്കാര്‍ എത്തിയിരുന്നു. സ്വെറ്ററിലുള്ള വെളുത്ത ആടുകളില്‍ നിന്ന് ഒറ്റ തിരിഞ്ഞ് നില്‍ക്കുന്ന കറുത്ത ആടിനെ ഡയാന രാജകുമാരിയാണെന്ന് വരെയായിരുന്നു ആളുകള്‍ പറഞ്ഞുനടന്നത്. ഡയാന ഉപയോഗിച്ചി രുന്ന സ്വെറ്റര്‍ വിക്‌ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.

ഇപ്പോള്‍ വീണ്ടും ആവശ്യക്കാര്‍ ഏറെ എത്തിയതോടുകൂടി 22,000 രൂപക്ക് മുന്‍കൂറായി സ്വെറ്റര്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിട്ടുണ്ട്. ലോകം മുഴുവന്‍ ബ്ലാക്ക് ഷീപ്പ് സ്വെറ്റര്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ഡിസൈനേഴ്‌സായ വാം ആന്‍ഡ് വണ്ടര്‍ഫുള്‍ കമ്പനി പറഞ്ഞു.


Read Previous

മാര്‍ച്ച് മാസത്തില്‍ ഏഷ്യൻ കറൻസികളിൽകരുത്തുകാട്ടിയത് രൂപമാത്രം

Read Next

ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ റണ്ണറപ്പായ മന്യ സിംഗ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular