ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ തിങ്കളാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ നാടകീയ രംഗങ്ങൾ. തെരഞ്ഞെടുപ്പ് വിജയിച്ചുവെന്ന് വ്യക്തമാക്കുന്ന ‘സർട്ടിഫിക്കറ്റ് ഓഫ് ഇലക്ഷൻ’ കൈവശമില്ലാത്തതി നാൽ മന്ത്രി എസ് കീർത്തനയ്ക്ക് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്യാനായില്ല. തമിഴ് വെട്രി കഴകം അധ്യക്ഷനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് ഉൾപ്പെടെയുള്ളവർ സർട്ടിഫിക്കറ്റ് ഹാജരാക്കി സത്യപ്രതിജ്ഞ ചെയ്തപ്പോളാണ് അവസാന നിമിഷം കീർത്തനയ്ക്ക് അബദ്ധം പിണഞ്ഞത്.

സത്യപ്രതിജ്ഞയ്ക്കായി നിയമസഭാ സെക്രട്ടറി കെ. ശ്രീനിവാസൻ കീർത്തനയുടെ പേര് വിളിച്ചപ്പോൾ അവർ പോഡിയത്തിന് അടുത്തേക്ക് എത്തി. എന്നാൽ, ചട്ടപ്രകാരം ഹാജരാക്കേണ്ട സർട്ടിഫിക്കറ്റ് സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും കീർത്തനയുടെ കൈവശം ഉണ്ടായിരുന്നില്ല. തുടർന്ന് ഉദ്യോഗസ്ഥർ സത്യപ്രതിജ്ഞ അനുവദിക്കാതെ അവരെ മടക്കി അയക്കുകയായിരുന്നു. സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ഇവർക്ക് പിന്നീട് സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ശിവകാശി മണ്ഡലത്തിൽ നിന്നാണ് കീർത്തന തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് സ്ഥാനാർത്ഥി അശോകൻ ജിയെ 11,670 വോട്ടുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു അവരുടെ വിജയം. ഈ മണ്ഡലത്തിലെ മുൻ മന്ത്രിയും എഐഎഡിഎംകെ പ്രമുഖനുമായ കെ ടി രാജേന്ദ്രബാലാജി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
