കഴിഞ്ഞ നാലരവർഷക്കാലവും സ്ത്രീവിരുദ്ധമായി മാത്രം പ്രവർത്തിച്ചൊരു വ്യക്തിയെ കേവലം അരവർഷം മാത്രം ബാക്കിനിൽക്കേ രാജിവെപ്പിക്കാൻ സർക്കാരും പാർട്ടിയും കാണിച്ച അത്യുത്സാഹത്തിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല.


അങ്ങനെ ജോസ്ഫൈന്‍ പുറത്തായി മുഖ്യമന്ത്രിയിലും സർക്കാരിലും പാർട്ടിയിലും ഇതുകൊണ്ടൊ ക്കെത്തന്നെയാണു പ്രതീക്ഷയെന്നും ഈ പാർട്ടിയെ നിങ്ങൾക്കറിയില്ല എന്നുമൊക്കെയുള്ള രോമാ ഞ്ചിഫിക്കേഷനുകൾ വന്നുതുടങ്ങിയി ട്ടുണ്ട്. കഴിഞ്ഞ നാലരവർഷക്കാലവും സ്ത്രീവിരുദ്ധമായി മാത്രം പ്രവർത്തിച്ചൊരു വ്യക്തിയെ കേവലം അരവർഷം മാത്രം ബാക്കിനിൽക്കേ രാജിവെപ്പിക്കാ ൻ സർക്കാരും പാർട്ടിയും കാണിച്ച അത്യുത്സാഹത്തിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല.

ശരിയാണ് കഴിഞ്ഞ നാലരവർഷക്കാലം അങ്ങേയറ്റം സ്ത്രീവിരുദ്ധമായും ഭരണഘടനാ വിരുദ്ധ മായും മാത്രം പ്രവർത്തിച്ച കേരളത്തിലെ സർക്കാർ സംവിധാനങ്ങളിൽ ഒന്നാമതാണീ വനിതാ കമ്മീ ഷൻ. ആ സത്യുത്യർഹ സേവനങ്ങളെക്കൂടി ഓർത്തുകൊണ്ടു നമുക്കു കൈയടിക്കാം.

പാലത്തായി കേസിൽ പ്രതിയായ ബി.ജെ.പി നേതാവ് പത്മരാജനെതിരെ നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ, ആ കേസിനെക്കുറിച്ചറിയി ല്ലെന്നും അതിൽ വനിതാ കമ്മീഷൻ ഇടപെടേണ്ടതില്ലെന്നുമുള്ള പ്രതികരണമായിരുന്നു ഈ സ്ത്രീ നടത്തിയത്. മണ്ഡലത്തിലെ ജനപ്രതിനിധിയായ വനിതാ ശിശുക്ഷേമ മന്ത്രിക്കു പോലും ആ വിഷയ ത്തിൽ താത്പര്യമില്ലായിരുന്നു എന്നതു മറ്റൊരു യാഥാർഥ്യം.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവൻ ദളിത് സ്ത്രീയായ രമ്യാ ഹരിദാസിനെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ ജോസഫൈൻ പറഞ്ഞത്, “വിജയരാഘവനെ ശക്തമായി വിമർശിച്ചതു ഞാനാണ്. അതുതന്നെ വലിയ ശിക്ഷ ആണ്” എന്നായിരുന്നു. വിജയരാഘവൻ നടത്തിയ സ്ത്രീവിരുദ്ധതയ്ക്കു ചൂട്ടുപിടിച്ചു കൊടുക്കുന്നതിൽ കുറഞ്ഞൊന്നുമല്ല അവർ അന്നു ചെയ്തത്.

മാത്രമല്ല, ഷാനിമോൾ ഉസ്മാനെ അന്നത്തെ മന്ത്രി ജി സുധാകരൻ ‘പൂതന’ എന്നു വിളിച്ചത് അവരറി ഞ്ഞിട്ടുണ്ടോ എന്നുപോലും സംശയമാണ്. അവിടെയവർ അക്ഷരാർഥത്തിൽ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയംഗമാകുകയായിരുന്നു.

പി.കെ ശശിക്കെതിരെയുള്ള പരാതിയിൽ അവരുടെ പ്രതികരണം “മനുഷ്യരല്ലേ തെറ്റുപറ്റും” എന്നാ യിരുന്നു. അടിമുടി സ്ത്രീവിരുദ്ധത നിറഞ്ഞ ഈ പരാമർശത്തിനു പുറമെ പിൽക്കാലത്തു “ഈ പാർ ട്ടി കോടതിയും പോലീസ് സ്റ്റേഷനുമാണ്” എന്നായിരുന്നു അവർ പറഞ്ഞത്. വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തിട്ടും സംസ്ഥാന കമ്മീഷൻ ഒരിഞ്ചുപോലും ചലിച്ചില്ല. ഒരു ജനാധി പത്യ വ്യവസ്ഥിതിയെയും ഇവിടെ നിലനിൽക്കുന്ന നിയമസംവിധാനത്തെയും വെല്ലുവിളിച്ചതിൽ ക്കുറഞ്ഞൊന്നുമല്ല അത്.

89 വയസ്സുള്ള സ്ത്രീക്ക് 50 കിലോമീറ്റർ അപ്പുറം പരാതി പറയാനെത്താൻ കഴിയില്ലെന്നു പറഞ്ഞ ബന്ധുവിനോട്, “89 വയസ്സുള്ള തള്ളയെക്കൊണ്ടു പരാതി കൊടുപ്പിക്കാൻ ആരുപറഞ്ഞു” എന്നായി രുന്നു ഇതേ വനിതാ കമ്മീഷൻ അധ്യക്ഷയുടെ അടിമുടി മനുഷ്യത്വ വിരുദ്ധമായ ചോദ്യം. കഴിഞ്ഞ വർഷമൊടുവിൽ വർക്കലയിൽ പ്രായമായ അമ്മയെ മകൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന പ്പോൾ ഇവർ പ്രതികരിച്ചത്, “വയോജനങ്ങളുടെ കാര്യത്തിൽ വനിതാ കമ്മീഷനല്ല, ആർ.ഡി.ഒമാരാ ണു നടപടിയെടുക്കേണ്ടത് എന്നായിരുന്നു.

കഴിഞ്ഞ നാലരക്കൊല്ലത്തിനിടയിൽ ഇങ്ങനെ എത്രയെത്ര സംഭവങ്ങളിലായി തന്നെ ഈപ്പണിക്കു കൊള്ളില്ലെന്ന് ആ സ്ത്രീ ആവർത്തിച്ചാവർത്തിച്ചു തെളിയിച്ചുകഴിഞ്ഞതാണ്. അടിമുടി സ്ത്രീവി രുദ്ധതയായ ഒരു സ്ത്രീയെ വനിതാ കമ്മീഷന്റെ തലപ്പത്ത് ഇക്കാലമത്രയും തുടരാൻ അനുവദിച്ച നിലപാടിനാണ് ഈ കൈയടിയെങ്കിൽ ശരിയാണ്, ഈ പാർട്ടിയെക്കുറിച്ചു ഞങ്ങൾക്കൊന്നും അറിയില്ല.

വ്യക്തിപരമായി ഈ വിഷയത്തിൽ കൈയടി നൽകുന്നത് ഒരൊറ്റ കൂട്ടർക്കു മാത്രമാണ്. സ്ത്രീവിരു ദ്ധത മാത്രം കൈമുതലാക്കിയ ഒരു സ്ത്രീക്കെതിരെയും അവർ നേതൃത്വം നൽകുന്ന സംവിധാനത്തി നെതിരെയും കൃത്യമായി നിലപാടെടുക്കുകയും അധികാരകേന്ദ്രങ്ങളിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്ത ഈ നാട്ടിലെ സ്ത്രീകൾക്കുള്ളതാണ് ആ കൈയടി. അതല്ലാതെ ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന സ്ത്രീവിരുദ്ധതയൊക്കെ ഒരു കുറഞ്ഞ കാലയളവിൽത്തന്നെ ചെയ്തുതീർക്കാൻ ഈ സ്ത്രീക്കു സ്പേസ് ഒരുക്കിക്കൊടുത്തുകൊണ്ടിരുന്ന ഒരു സർക്കാരിനുള്ളതല്ല അത്.

ഹരി മോഹന്‍


Read Previous

വിംബിൾഡൺ പുരുഷ ഡബിൾസിൽ രോഹൻ ബോപ്പണ്ണ സംഖ്യം പുറത്ത്, സാനിയ മിർസ സഖ്യം രണ്ടാം റൗണ്ടിൽ.

Read Next

ബി.സന്ധ്യയേയും സുദേഷ് കുമാറിനേയും സിനിയോറിറ്റി മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തേയ്ക്ക് അനില്‍കാന്തിന്റെ പേര് നിര്‍ദ്ദേശിച്ചതില്‍ ചില കാണാപ്പുറങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular