ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെഹ്‌റാൻ: അമേരിക്കയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ട്രംപിന്റെ പ്രസ്താവനകൾ വെറും “വ്യാജ വാർത്ത” മാത്രമാണെന്നും, സാമ്പത്തിക-എണ്ണ വിപണികളെ സ്വാധീനി ക്കാനുള്ള തന്ത്രമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് (X) ഗാലിബാഫ് ഇറാന്റെ നിലപാട് വ്യക്ത മാക്കിയത്. യുഎസുമായി നിലവിൽ യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും നേരിടുന്ന നയതന്ത്ര-സൈനിക പ്രതിസന്ധികളിൽ നിന്ന് ലോകശ്രദ്ധ തിരിക്കാനാണ് ഇത്തരം അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
എണ്ണവിലയിലും ആഗോള സാമ്പത്തിക വിപണിയിലും ചലനങ്ങളുണ്ടാക്കി ട്രംപിന്റെ വ്യാപാരി സുഹൃത്തുക്കൾക്ക് ലാഭമുണ്ടാക്കാനുള്ള നീക്കമാണിതെന്ന് ഗാലിബാഫ് പറഞ്ഞു. ഇറാന്റെ പരമാധി കാരത്തിന് മേൽ കടന്നുകയറിയവർക്ക് പശ്ചാത്താപമുണ്ടാക്കുന്ന തരത്തിലുള്ള കടുത്ത ശിക്ഷ നൽക ണമെന്നതാണ് ജനങ്ങളുടെ ആഗ്രഹം. ആ ലക്ഷ്യം കാണുന്നത് വരെ ഇറാന്റെ എല്ലാ ഉദ്യോഗസ്ഥരും പരമോന്നത നേതാവിനും ജനങ്ങൾക്കുമൊപ്പം ഉറച്ചുനിൽക്കും.
അമേരിക്കൻ വിപണിയിലെ നിക്ഷേപകർക്ക് ഈ പ്രസ്താവനകൾ വലിയ ലാഭമുണ്ടാക്കാൻ സാധ്യതയു ണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകനായ കമലേഷ് കിഷോർ സിംഗ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മേഖല യിലെ സംഘർഷങ്ങൾക്കിടയിൽ ഇത്തരം ചർച്ചാ വാർത്തകൾ വരുന്നത് താൽക്കാലിക വിപണി നേട്ടങ്ങൾ ലക്ഷ്യമിട്ടാണെന്ന സംശയം ഇതോടെ ശക്തമായിരിക്കുകയാണ്.
