ഞങ്ങൾക്ക്​ തെറ്റുപറ്റി. ഞങ്ങളോട്​ നിങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്​.സുപ്രധാന തീരുമാനം പിൻവലിച്ച്​ മൈക്രോസോഫ്റ്റ്


ലോകത്ത്​ ഏറ്റവും കൂടുതൽ ആരാധകരു​ള്ള വിഡിയോ ഗെയിമിങ്​ ബ്രാൻറുകളിലൊന്നാണ്​ മൈക്രോസോഫ്​റ്റി​െൻറ എക്​സ്​ ബോക്​സ്​. കൺസോൾ ഗെയിമിങ്ങിൽ അവർ വർഷങ്ങളായി പ്ലേസ്​റ്റേഷനുമായി മത്സരത്തിലാണ്​. ഇൗയടുത്താണ്​ എക്​സ്​ ബോക്​സ്​ അവരുടെ ഏറ്റവും പുതിയ വകഭേദം വിപണിയിലെത്തിച്ചത്​. പുതിയ കൺസോൾ ചൂടപ്പം പോലെയാണ്​ വിറ്റുപോവുന്നത്​​.

എന്നാൽ, ഗെയിമർമാരെ നിരാശരാക്കുന്ന ഒരു പ്രഖ്യാപനം മൈക്രോസോഫ്​റ്റ്​ നടത്തുകയുണ്ടായി. എക്​സ്​ബോക്​സ്​ ലൈവ്​ ഗോൾഡ്​ സബ്​സ്​ക്രിപ്​ഷ​െൻറ ചാർജ്​ വർധിപ്പിച്ചതായിരുന്നു അത്​. ഒാൺലൈൻ മൾട്ടിപ്ലെയർ, ഗെയിം ഡിസ്​കൗണ്ടുകൾ, എല്ലാ മാസവും രണ്ട്​ സൗജന്യ ഗെയിമുകൾ പോലുള്ള പ്രീമിയം ഫീച്ചറുകൾ നൽകുന്ന എക്​സ്​ബോക്​സ്​ ലൈവ്​ ഗോൾഡ്​ പ്ലാനി​െൻറ വിവിധ പ്ലാനുകൾക്കാണ്​ വില കൂട്ടിയത്​.

എന്നാൽ, ഗെയിമർമാർ സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ പ്രതിഷേധമറിയിച്ച്​ രംഗത്തെത്തുകയായിരുന്നു. മൈക്രോസോഫ്റ്റിനെതിരെ അവർ സംഘടിക്കുക തന്നെ ചെയ്​തു. പിന്നാലെ തീരുമാനം തിരുത്തി ടെക്​ ഭീമൻ രംഗത്തെത്തി. ‘ഞങ്ങൾക്ക്​ തെറ്റുപറ്റി. ഞങ്ങളോട്​ നിങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്​. ചങ്ങാതിമാരുമായി ചേർന്ന്​ കളിക്കുന്നത്​ ഗെയിമി​െൻറ ഒരു പ്രധാന ഭാഗം തന്നെയാണ്​. മാത്രമല്ല, എല്ലാ ദിവസവും അതാഗ്രഹിക്കുന്ന ആളുകളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ നിന്നും ഞങ്ങൾ പരാജയപ്പെട്ടു. തൽഫലമായി, എക്സ്ബോക്സ് ലൈവ് ഗോൾഡ് വിലയിൽ മാറ്റം വരുത്തേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു, ” -കമ്പനി ഒരു ബ്ലോഗ് പോസ്റ്റിൽ എഴുതി.

Also Read –


Read Previous

ഈസ്റ്റർ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിൻ പോളി.

Read Next

ബൈഡന്‍ ഭരണകൂടത്തിന് താല്‍പര്യമില്ല; നാസയുടെ ആര്‍തെമിസ് പദ്ധതി അനിശ്ചിതത്വത്തില്‍.

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »