കേരളത്തിലെ മുസ്ലീങ്ങള്‍ ‘ഹൈലി സെക്കുലര്‍’, ‘മലപ്പുറത്ത് പലതവണ വന്നെങ്കിലും പാണക്കാട് എത്തുന്നത് ആദ്യമായി’


മലപ്പുറം: അമ്പലപ്പുഴ തെരഞ്ഞെടുപ്പിലെ തന്റെ വിജയത്തിന് നന്ദി രേഖപ്പെടുത്താനായി മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ജി സുധാകരന്‍ പാണക്കാട് തങ്ങളെയും പികെ കുഞ്ഞാലിക്കുട്ടിയെയും സന്ദര്‍ശിച്ചു. തങ്ങള്‍ കുടുംബത്തിന്റെയും മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും പിന്തുണ തന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചുവെന്ന് സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അമ്പലപ്പുഴയിലെ 195 ബൂത്തുകളില്‍ 72 ബൂത്തുകള്‍ മുസ്ലിം ഭൂരിപക്ഷ മേഖലകളായിരുന്നുവെന്നും, അവിടെ 60 മുതല്‍ 95 ശതമാനം വരെ വോട്ടുകള്‍ തനിക്ക് ലഭിച്ചുവെന്നും സുധാകരന്‍ വ്യക്തമാക്കി. ഇതിനുകാരണം പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും നടത്തിയ ഇടപെടലുകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മലപ്പുറത്ത് പലതവണ വന്നെങ്കിലും ആദ്യമായിട്ടാണ് പാണക്കാട് വരുന്നത്. സഹായിച്ചവരെ ഓര്‍മി ക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് വന്നത്. അമ്പലപ്പുഴ മാത്രമല്ല, കേരളത്തിലാകെ മുസ്ലിം ജനവി ഭാഗം നൂറുശതമാനം മതനിരപേക്ഷത പുലര്‍ത്തുന്നവരാണെന്ന് ജി സുധാകരന്‍ പറഞ്ഞു, തനിക്കെതിരെ മത്സരിച്ചത് ഒരു മുസ്ലിം നാമധാരി ആയിരുന്നിട്ടും തനിക്ക് 28,000-ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷം നല്‍കാന്‍ ആ വിഭാഗം തയ്യാറായെന്നും സുധാകരന്‍ പറഞ്ഞു. യുഡിഎഫും കോണ്‍ഗ്രസും മുസ്ലിം ലീഗും നല്‍കിയ പിന്തുണ തനിക്ക് വലിയൊരു രക്ഷാകവചമായി മാറി. കേരളത്തില്‍ ഏറ്റവും ചെലവ് കുറച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ആള്‍ താന്‍ ആയിരിക്കുമെന്നും സുധാകരന്‍ അവകാശപ്പെട്ടു.

തന്റെ തെരഞ്ഞെടുപ്പ് ചെലവിന്റെ 80 ശതമാനവും വഹിച്ചത് കോണ്‍ഗ്രസ് ആണെന്നും, പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും ആരെയും പ്രത്യേകം ഏല്‍പ്പിക്കേണ്ടി വരാത്ത വിധം പ്രവര്‍ത്തകര്‍ സജീവമായിരു ന്നുവെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട്ടെ തന്റെ സന്ദര്‍ശനം വ്യക്തിപരമായ ഒന്നാണെന്നും കണ്ണൂരിലെ രാഷ്ട്രീയ മാറ്റങ്ങളുമായി ഇതിന് ബന്ധമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.ഗോവിന്ദനും കുഞ്ഞികൃഷ്ണനുമായി ഇതുവരെ ഒരു ആശയവിനിമയവും നടത്തിയിട്ടില്ല. സ്ഥാനാര്‍ഥിയാകുമ്പോള്‍ ആരുടെയും പിന്തുണ പ്രതീക്ഷിച്ചില്ല. പെട്ടന്നാണ് കോണ്‍ഗ്രസും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചത്. അത് പിന്നെ താങ്ങായും തണലായും മാറിയെന്ന് ജി സുധാകരന്‍ പറഞ്ഞു.


Read Previous

‘കെസിക്ക് വേണ്ടി ജനങ്ങളെ വഞ്ചിച്ചു, പാര്‍ട്ടിയില്‍ ആളുണ്ടെങ്കിലേ ഹീറോ പരിവേഷമുള്ളൂ’; ഷാഫിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Read Next

‘ഭരണം തുടങ്ങി’, ഇടിമിന്നലേറ്റ് മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കണം; ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »