റിയാസിനും അന്‍വറിനുമെതിരെ ‘അപരവിളയാട്ടം’; പികെ ശശിക്ക് അപരന്‍ പികെ ശശി;വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്തിനും ആമ്പലപ്പുഴയില്‍ ജി സുധാകരനും അപരന്‍മാര്‍; മഞ്ചേശ്വരത്ത് രണ്ടുപേര്‍


കോഴിക്കോട്: മന്ത്രി പിഎ മുഹമ്മദ് റിയാസും പിവി അന്‍വറും ഏറ്റുമുട്ടുന്ന ബേപ്പൂരില്‍ അപരന്‍മാരുടെ വിളയാട്ടം. യുഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വറിന് നാല് അപരന്‍മാരും പിഎ മുഹമ്മദ് റിയാസിനെതി രെ രണ്ട് അപരന്‍മാരാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും റിയാസിനെതിരെ അപരന്‍മാര്‍ രംഗത്തെ ത്തിയിരുന്നു. മൂന്ന് അപരന്‍മാരുണ്ടായിട്ടും റിയാസ് 28, 747 വോട്ടിനാണ് വിജയിച്ചത്.

ഒറ്റപ്പാലത്ത് പികെ ശശിക്കെതിരെയും അപരന്‍ രംഗത്തുണ്ട്. പികെ ശശി എന്ന പേരില്‍ തന്നെയാണ് അപരന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പ്രേംകുമാറിനെതിരെയും അപരനുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പിനു നാമനിര്‍ദേശപത്രിക നല്‍കാനുള്ള സമയപരിധി അവസാനിച്ചു. 140 മണ്ഡല ങ്ങളിലായി ഇതുവരെ 1269 പത്രികകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. നാളെയാണു സൂക്ഷ്മപരിശോധന. 26 വരെ പത്രിക പിന്‍വലിക്കാം. അതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന്റെ അന്തിമചിത്രം തെളിയും. ഇത്തവണ പത്രിക സമര്‍പ്പിക്കാനുള്ള സമരം തീരെ കുറവായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം 6 പ്രവൃത്തിദിവസം മാത്രമാണ് പത്രിക സമര്‍പ്പണത്തിന് ഉണ്ടായിരുന്നത്.

ശക്തമായ ത്രികോണമത്സരം വട്ടിയൂക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികെ പ്രശാന്തിന് അപരഭീഷണി. കെ പ്രശാന്ത് ആണ് പത്രിക നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ശക്തമായ കടുത്ത പോര് നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് വട്ടിയൂര്‍ക്കാവ്. കെ മുരളീധരനും ആര്‍ ശ്രിലേഖയുമാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് ബിജെപി സ്ഥാനാര്‍ഥികള്‍. എട്ടുപേരാണ് വട്ടിയൂര്‍ക്കാവില്‍ പത്രിക നല്‍കിയിരിക്കുന്നത്.

മഞ്ചേശ്വരം മണ്ഡലത്തില്‍ എകെഎം അഷ്‌റഫിനെതിരെ രണ്ട് അപരന്‍മാര്‍ പത്രിക നല്‍കിയിട്ടുണ്ട്. സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി ജി സുധാകരനെതിരെ പാതിരപ്പള്ളി സ്വദേശി സുധാകരന്‍ സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ചു. ചെറിയ വോട്ടുകളുടെ വ്യത്യാസത്തില്‍ ഫലം മാറി മറിയുന്ന മണ്ഡലങ്ങളില്‍ അപരന്മാര്‍ പിടിക്കുന്ന വോട്ട് സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് കാരണമാകുന്ന സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ ഏറെ കരുതലോടെയാണ് മുന്നണികള്‍ അപര ഭീഷണിയെ നേരിടുന്നത്.


Read Previous

അബുദാബി ലക്ഷ്യമിട്ട് വീണ്ടും ഇറാന്‍ മിസൈല്‍, പ്രതിരോധിച്ച് യുഎഇ; അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരിക്ക്

Read Next

അച്ചടക്കത്തിൻ്റെ ഉരുക്കുകോട്ടയിൽ അസ്വസ്ഥതയുടെ കനലുകൾ; ബദൽരേഖ മുതൽ അഴിമതി വിരുദ്ധ പോരാട്ടം വരെ ; എംവിആറിന് ശേഷം കുഞ്ഞികൃഷ്‌ണനും ഗോവിന്ദനും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »