ശ്രീനാരായണീയ പ്രസ്ഥാനത്തിന് കടത്തനാടൻ മണ്ണിൽ നിന്നൊരു പെണ്‍കരുത്ത്.


എസ്.എൻ.ഡി.എസ്. എന്ന ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ ദേശീയ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന വേറിട്ട സ്ത്രീ വ്യക്തിത്വമാണ് കടത്തനാടൻ മണ്ണിൽ നിന്ന് ഉയർന്നുവന്ന ഷൈജ കൊടുവള്ളി. ജാതിമത മതിൽകെട്ടുകൾ തകർത്തെറിഞ്ഞ് ഗുരുദേവ സന്ദേശങ്ങളെ മാനവ സമൂഹത്തിനാകമാനം ഉപയോഗ പ്പെടുത്തുക എന്ന പുണ്യ ദൗത്യമാണ് ഷൈജ വിജയകരമായും മാതൃകാപരമായും യാഥാർത്ഥ്യമാക്കു ന്നത്.

ശ്രീനാരായണ ഗുരു ധർമ്മ സേവാ സംഘം (എസ്.എൻ.ഡി.എസ്. ) എന്ന പ്രസ്ഥാനത്തിന് രൂപം നൽകി യാണ് കേരളത്തിലും പുറത്തും ഗുരുദേവ സന്ദേശങ്ങളുടെ പ്രചാര പ്രവർത്തനത്തിന് ചുക്കാൻ പിടി ക്കുന്നത്. ” ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് “എന്ന ഗുരു സന്ദേശത്തെ അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങൾക്ക് എൻ.ഡി.എസും ഷൈജയും നേതൃത്വം നൽകുന്നു.

“ജാതി ഭേദം മത ദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്..”. ഗുരു വചനങ്ങളെ നെഞ്ചേറ്റി പുതിയ ലോകത്തിന് വെളിച്ചം പകർന്നു നൽകുകയാണ് ഷൈജ കൊടു വള്ളി എന്ന കരുത്തുറ്റ സാമൂഹ്യ പ്രവർത്തകയും സംഘാടകയും. ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ അമരക്കാരിയായി അപൂർവ്വത പേറുന്ന സ്ഥാനം നേടിയാണ് ഷൈജ എന്ന കോഴിക്കോട് കൊടുവള്ളി ക്കാരി കേരളത്തിന്റെ മണ്ണിൽ ശ്രദ്ധേയയായത്.

ഗുരുദേവ സന്ദേശങ്ങളിൽ വെള്ളം ചേർക്കാതെ, ലോകത്തെ മുഴുവൻ മാനവ ഹൃദയങ്ങളിലെത്തി ക്കാൻ കഴിയുക എന്ന ശ്രമമാണ് എസ്.എൻ.ഡി.എസിന്റെ സ്വപ്നവും, ലക്ഷ്യവും. ആ വലിയ സ്വപ്നങ്ങ ളെ കുറിച്ച്, ലക്ഷ്യങ്ങളെ കുറിച്ച് ഷൈജ കൊടുവള്ളി കേരളകൗമുദിയോട് ആത്മാർത്ഥമായും ആവേശത്തോടെയും പങ്കുവെച്ചു.

എസ്.എൻ.ഡി.എസിന്റെ ദേശീയ അദ്ധ്യക്ഷയുടെ വാക്കുകളിലേക്ക്… 

എന്താണ് എസ്.എൻ.ഡി.എസ്….? എന്തിന് വേണ്ടിയാണ് എസ്.എൻ.ഡി.എസ്….?

ഉത്തരം: ഗുരുദേവനെ നമിച്ചുകൊണ്ടും ,സത്യം ചെയ്തുകൊണ്ടും ഞാൻ മറുപടി പറയാം. ശ്രീനാരായണ ഗുരു എന്ന സത്യം, ഗുരു ഇന്നും ലോകത്തിന് വെളിച്ചമാണ്. ഗുരുദേവൻ പതിറ്റാണ്ടുകൾക്ക് മുമ്പ് പറഞ്ഞുവെച്ച ചിന്തകൾ സ്വപ്നങ്ങൾ, സന്ദേശങ്ങൾ, ഇന്നും എന്നും ലോകത്തിന് തന്നെ വഴികാട്ടിയാണ്. പ്രകാശമാണ്. കരുത്താണ്. ഇതിനെ ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള മനുഷ്യ മനസ്സുക ളിലേക്ക് എത്തിക്കേണ്ടത് കേരളത്തിന്റെ കടമയാണ്. ആ ധർമ്മം, സേവനം, കടമ, ഏറ്റെടുത്ത് പിറവി കൊണ്ടതാണ് എസ്.എൻ.ഡി.എസ്. എന്ന ശ്രീനാരായണ ഗുരു ധർമ്മ സേവാ സംഘം.

ഗുരുദേവ സന്ദേശങ്ങളുടെ പ്രചാരണത്തിനായി കേരളത്തിൽ നിരവധി പ്രസ്ഥാനങ്ങളുണ്ട്. അതിനിടയിൽ ഈ സംഘടനയുടെ പ്രസക്തി വിവരിക്കാമോ..?

നോക്കൂ, പ്രകൃതിയിൽ, ഈ മണ്ണിൽ ഓരോ ദിനവും ഒരു നൂറ് പൂക്കൾ വിരിയുന്നു. ഓരോ പുഷ്പവും സൗന്ദര്യവും, സുഗന്ധവും സമ്മാനിക്കുന്നു. ഒരു ചെടിയും അതിന്റെ പൂവും അതിന്റെ സുഗന്ധവും മറ്റൊന്നിനെതിരല്ല. ഗുരുധർമ്മം പൂക്കുന്ന ഒരുപാട് ചെടികൾ ഈ മണ്ണിൽ ജനിക്കട്ടെ. പുഷ്പിക്കട്ടെ. സുഗന്ധം പരത്തി ലോകത്തിന് സമ്മാനിക്കട്ടെ. എസ്.എൻ.ഡി.എസും ഇത്തരത്തിലൊരു നല്ല ചെടി യാണ്. ഗുരുദേവ നന്മയുടെ പൂക്കൾ വിരിയുന്ന മാതൃകാചെടി.

എസ്.എൻ.ഡി.എസ്. ന്റെ ആരംഭം – മറ്റ് പ്രവർത്തനങ്ങൾ അങ്ങിനെ…?

രണ്ട് വയസ് മാത്രം പിന്നിട്ട പ്രസ്ഥാനമാണ് എസ്.എൻ.ഡി.എസ്. 2018ലാണ് സംഘടനയുടെ രൂപീകര ണം. ട്രസ്റ്റ്/ചാരിറ്റബിൾ സൊസൈറ്റി എന്ന നിലയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം വിപുലമാക്കി വരുന്നു. കേരളത്തിൽ 14 ജില്ലകളിലും സംഘടനക്ക് വേരുകളുണ്ട്. കൂടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും, ജപ്പാൻ, ഗൾഫ് രാജ്യങ്ങൾ എന്നിങ്ങനെ വിദേശ മണ്ണിലും എസ്.എൻ.ഡി.എസ്. പീത പതാക പാറികളിക്കുന്നു. കടൽ കടന്നു വിദേശ മണ്ണിലും ഗുരുദേവ സന്ദേശങ്ങൾ ശക്തമായ രീതിയിൽ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.

ജീവ കാരുണ്യ രംഗത്തും ,സന്നദ്ധ – സേവന പ്രവർത്തനത്തിലുമൊക്കെ ഷൈജ കൊടുവള്ളി എന്ന പേര് ധാരളമായി കാണാനാവുന്നു. എസ്.എൻ.ഡി.എസിന്റെയും വിശദമാക്കാമോ…?

ഈ കാര്യം താങ്കൾ ഇങ്ങോട്ട് ചോദിച്ചത് ഗുരു പ്രേരണയിലാവാം എന്ന് കരുതാനാണ് എനിക്കിഷ്ടം. ഞങ്ങളെ ഗൗരവമായി ശ്രദ്ധിച്ചതിൽ നന്ദിയുണ്ട്. സമൂഹം എസ്.എൻ.ഡി.എസിനെ ശ്രദ്ധിക്കുന്നു എന്നതിൽ ചാരിതാർത്ഥ്യമുണ്ട്. എസ്.എൻ.ഡി.എസ്. എന്ന ഗുരുദേവ നാമത്തിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനം

വിവാഹ ധന സഹായം മുതൽ വിദ്യാഭ്യാസ ധനസഹായം വരെയും ,ഭവന-ചികിത്സാ ധനസഹായ മടക്കം ജീവകാരുണ്യ രംഗത്ത് സംഘടനയുടെ കയ്യൊപ്പ് കാണാനാകും. കൊവിഡ് പ്രതിസന്ധി കാല ത്താണ് നിർധന കുടുംബത്തിലെ പെൺകുട്ടിക്ക് വിവാഹ ധനസഹായമായി അരലക്ഷം രൂപ നൽകി കൈത്താങ്ങായി മാറാൻ സംഘടനക്കായത്. ഇത്തരത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിയി ട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിൽ ഉപജീവനം മുടങ്ങിയ നിരവധി കുടുംബങ്ങൾക്ക് പല വ്യഞ്ജന കിറ്റുകൾ, മരുന്നുകൾ, മുതലായ സഹായങ്ങൾ എത്തിച്ചു നൽകാൻ സാധിച്ചു. രണ്ടു വർഷത്തെ സംഘ ടനയുടെ പ്രവർത്തനത്തിൽ ഇങ്ങിനെ ജീവകാരുണ്യത്തിന്റെ നന്മ ചെടികൾ ഞങ്ങൾ പാകിയിട്ടുണ്ട്.

രണ്ട് പ്രളയം .. അക്കാലത്ത് നടത്തിയ സംഘടനയുടെ സേവനം വാർത്തകളിൽ ഇടം നേടിയല്ലോ..?

ശരിയാണ്. രണ്ട് പ്രളയങ്ങൾ നൽകിയ ദുരിതങ്ങൾ വലുതായിരുന്നല്ലോ. കിടപ്പാടം നഷ്ടമായവർ, വസ്ത്രത്തിനും, മരുന്നിനും,ഭക്ഷണത്തിനും കണ്ണും നട്ട് കാത്തിരുന്നവർ, പഠനോപകരണങ്ങൾ നഷ്ട്ട മായ കുട്ടികൾ….. അങ്ങിനെ പ്രളയങ്ങൾ തീർത്ത ദുരന്തമുഖത്ത് എസ്.എൻ.ഡി.എസ്. നിരവധി പേർക്ക് ആശ്രയമായി, ആശ്വാസമായി ചെന്നെത്തിയത് ആയിരങ്ങൾക്ക് മറക്കാനാവില്ല –

ഒരു സ്ത്രീയാണ് എസ്.എൻ.ഡി.എ സി.നെ നയിക്കുന്നത്. ?അതിന്റെ പരിമിതികൾ പറയാനുണ്ടോ.?

ഒരിക്കലുമില്ല. സ്ത്രീ ശാക്തീകരണത്തിനായി സംഘടന മനസ് വെക്കുന്നുമുണ്ട്. സഹകരണ മേഖലയിൽ ബാങ്ക് രൂപത്തിൽ സ്ഥാപനം തുടങ്ങി പലിശരഹിത വായ്പ നൽകി സ്ത്രീകൾക്ക് സ്വയം തൊഴിൽ സഹായം നൽകാൻ പദ്ധതി ഉണ്ട്.

ജാതി -മത രാഷ്ട്രീയം – ഇതിനെ മാറ്റി നിർത്തിയാണല്ലോ എസ്.എൻ.ഡി.എസിന്റെ പ്രവർ ത്തനം …? അതിനെ കുറിച്ച് വിശദമാക്കാമോ…?

ഉത്തരം: മനുഷ്യന് ഒരു ജാതിയും, ഒരു മതവും, ഒരു ദൈവവും എന്ന് കൽപ്പിച്ചു നൽകിയ ശ്രീനാരാ യണ ഗുരുദേവന്റെ പേരിൽ ജാതിയോ, മതമോ, വേർതിരിച്ച് പ്രവർത്തിക്കുന്നത് ആ മഹാനോടുള്ള അനാദരവായി കാണേണ്ടി വരും. ഗുരുദേവ നാമത്തിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനം എന്ന നിലയിൽ തന്നെ ജാതിക്കും മതത്തിനും അപ്പുറം മനുഷ്യരെ ഒന്നായി കണ്ടുകൊണ്ടുള്ള വേർ തിരിവില്ലാത്ത കാഴ്ചപ്പാടുയർത്തിപിടിച്ചാണ് എസ്എൻഡിഎസിന്റെ പ്രവർത്തനം. ഗുരു മാർഗ്ഗത്തിലൂടെ പരമാവധി സഞ്ചരിച്ച് ഗുരുദേവ മൂല്യങ്ങളെ മനുഷ്യരാശിക്കാകമാനം ഉപകാരപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

ഏത് ജാതിക്കാരനും മതക്കാരനും രാഷ്ട്രീയക്കാരനും, ദേശക്കാരനും ഈ പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ പ്രയാസമില്ല. ഗുരുവിനെ അറിയുക, അനുസരിക്കുക, ആദരിക്കുക, പ്രചരിപ്പിക്കുക എന്ന തത്വത്തിൽ അവരുടെ മനസും വിയർപ്പും സന്തോഷവും, വേദനകളും, നന്മകളും ചേർത്ത് വെക്കാം. മനസിനെ മനനം ചെയ്‌തെടുത്ത് പുതിയ മനുഷ്യരാകാം. ഗുരുദേവ സന്ദേശത്തിന്റെ പ്രകാശം ചൊരിയുന്ന ജീവിത പാതകളിലൂടെ സഞ്ചരിക്കാം. ഗുരുവിലേക്ക് അടുക്കുമ്പോൾ കിട്ടുന്ന പുതിയ അറിവുകളി ലൂടെ, അനുഭവങ്ങളിലൂടെ നാം നമ്മെ തന്നെ തിരിച്ചറിയുകയും മറ്റുള്ളവരെ ആദരിക്കുകയും മനസിലാക്കി പ്രവർത്തിക്കുകയും ചെയ്യും.

ഈ പുതിയ ലോകത്ത് ഗുരുദേവ മൂല്യങ്ങളെ മുറുകെ പിടിച്ച് ജീവിക്കുക എന്നത് വെല്ലുവിളിയല്ലേ…?എന്താണ് താങ്കളുടെ അനുഭവം..?

പുതിയ ലോകം വഴിതെറ്റി പായുന്നു എന്നത് തന്നെയാണ് ഗുരുദേവ മൂല്യങ്ങളുടെ പ്രസക്തി ഇന്നും വർദ്ധിപ്പിക്കുന്നത്. ഗുരു ലോകത്തിന് നൽകിയ ഒട്ടേറെ സന്ദേശങ്ങളുണ്ട്. കേരളത്തിനും ഭാരതത്തി നും ലോകത്തിനും. അതിന്നും വെളിച്ചമായി നിലകൊള്ളുന്നു. ലോകത്ത് ഇരുട്ട് പരക്കുമ്പോൾ ഗുരു ഒരു വെളിച്ചമായി നമ്മുടെ മനസ്സിൽ ജീവിക്കുക എന്നതാണ് പ്രധാനം. അങ്ങിനെ ഓരോ മനുഷ്യ മനസ്സിലും ഗുരു ജീവിക്കുമ്പോൾ ലോകം പ്രകാശപൂരിതമാകും.

ഓരോ മനുഷ്യനും മറ്റൊരാൾക്ക് വെളിച്ചം പകരും. ഈ പുതിയ കാലത്തും ഗുരുവിനെ ചേർത്ത് പിടി ക്കുക എന്നതാണ് മനുഷ്യ നന്മയുടെ അവശേഷിപ്പിന് സഹായകമായിട്ടുള്ളത്. കുട്ടികളിൽ നിന്ന് തന്നെ ഇതു തുടങ്ങണം. ഗുരു പഠനം – ബാലസഭ രൂപീകരിച്ച് ഇതിന് എസ്.എൻ.ഡി.എസ്. തുടക്കമിടു കയാണ്.കുട്ടികൾ ഗുരുവിനെ അറിഞ്ഞും ആദരിച്ചും വളരട്ടെ. വാർദ്ധക്യ ജീവിതങ്ങൾക്ക് മനപ്രയാസ ങ്ങളെ അതിജീവിക്കാനും, കരുത്ത് നേടാനും ഗുരുവിനെ അടുത്തറിയാനുള്ള പ്രവർത്തനം നടത്താ നും എസ്.എൻ.ഡി.എസ് പദ്ധതി തയ്യാറാക്കുന്നുണ്ട്.

രാഷ്ട്രീയത്തിനതീതമായി സാമൂഹ്യ പ്രശ്നങ്ങളിലിടപ്പെട്ട് പ്രതികരിക്കുന്നുണ്ട്. സ്ത്രീകൾക്കും, കുട്ടികൾ ക്കുമെതിരെയുള്ള അക്രമം ഉദാഹരണം. ലഹരിക്കെതിരായ ബോധവത്കരണം ,വ്യക്തിത്വ വികസനം മുതലായവ ശക്തിപ്പെടുത്തി പ്രവർത്തിക്കും.. വിദ്യാലയങ്ങളിൽ നിന്ന് തന്നെ ഇത് തുടങ്ങാനാണ് പദ്ധതി. “ലഹരി മുക്ത കേരളം, ലഹരി മുക്ത ഭാരതം “എന്നതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഗുരു മാർഗ്ഗം നൽകുന്ന കരുത്തിൽ അതിനായി പ്രയത്നിക്കുമെന്ന പ്രതിജ്ഞ പുതുക്കുകയാണ് റംസാൻ കിറ്റ് വിതരണം മുതൽ ക്രിസ്തുമസ് ആഘോഷം വരെ സംഘടനയുടെ പ്രധാന പ്രവർത്തനങ്ങളാണ്‌.

കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി ഗ്രാമത്തിലാണ് വീട്. അച്ഛൻ കണ്ണൻ – അമ്മ ശോഭന – ഇവരുടെ മൂത്ത മകളാണ് ഞാൻ. ഭർത്താവ് സത്യനും മക്കൾ അർജ്ജുൻ, അനുരാഗ് എന്നിവർക്കൊപ്പം സന്തോഷ കരമായ കുടുംബ ജീവിതം. . ഭർത്താവും കുടുംബവും നൽകുന്ന പിന്തുണ വളരെ വലുതാണ്. ബാല്യ ത്തിലെ ഗുരുദേവ ആശയങ്ങളിൽ ആകൃഷ്ടയാണ്. . കുടുംബക്ഷേത്രമായ പ്രമുഖ കാളീ ക്ഷേത്രത്തി ന്റെ പ്രസിഡന്റ് കൂടിയാണ്. നൃത്തം, സംഗീതം, എന്നിവ ഇഷ്ടമാണ്. പഠിക്കാനും കഴിഞ്ഞിട്ടുണ്ട്. 19 വർഷമായി ആത്മീയ -സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കു ന്നു. ഇതിന് സമൂഹവും സുഹൃത്തുക്കളും കുടുംബവും നൽകിയ പിന്തുണ നന്ദിയോടെ പറയട്ടെ.
എസ്.എൻ.ഡി.എസിന്റെ സ്ഥാപക പ്രസിഡന്റ് ആണ് ഇന്ന്‌ ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് പ്രവർത്തിക്കുന്നു

എട്ട് അവാർഡുകൾ ഇതുവരെ തേടി എത്തിയിട്ടുണ്ട് എന്ന് പറയാൻ കഴിയുന്നതിൽ അഭിമാനമുണ്ട്. ആത്മീയ സേവന പ്രവർത്തനങ്ങൾക്കടക്കം പുരസ്ക്കാരങ്ങൾ ലഭിച്ചു. എല്ലാം അഭിമാനിക്കാവുന്ന പുരസ്കാരങ്ങൾ. സംഘടന അവാര്‍ഡുകള്‍ കൊടുക്കുന്നുണ്ട്  “ഗുരുശ്രേഷ്ഠ ” പുരസ്ക്കാരം, കലാ ശ്രേഷ്ഠ പുരസ്ക്കാരം എന്നിവ നൽകി വരുന്നു. ഇത് കലാ -സാഹിത്യ -സാംസ്കാരിക-ജീവകാരുണ്യ രംഗത്ത് നൽകി വരുന്നു. കൃഷി,പരിസ്ഥിതി, സംരഭകർ മുതൽ പാലിയേറ്റീവ് രംഗത്ത് വരെ പ്രവർത്തിക്കു ന്നവരെ ആദരിക്കാൻ ,പ്രോത്സാസാഹിപ്പിക്കാൻ ഇത് വിപുലമാക്കുകയാണ് ലക്ഷ്യം.

ഗുരുദേവ നാമത്തിൽ കേരളത്തിൽ ഒരു സർവ്വകലാശാല സ്ഥാപിതമാകണം. അതിന് സംസ്ഥാന സർ ക്കാർ മുൻകൈ എടുക്കണം. അത് ഞങ്ങളുടെ സംഘടന ഉയർത്തുന്ന പ്രധാന ആവശ്യമാണ്. മനസാ വാചാ കർമ്മണാ യാതൊരു ജീവിയേയും ഉപദ്രവിക്കാതിരിക്കുക… എന്ന ഗുരുദേവൻ പഠിപ്പിച്ച അഹിംസാ ധർമ്മം ആവർത്തിക്കുകയാണിവിടെ. അകം ഇരുട്ടാണെങ്കിൽ പുറത്ത് തിരി തെളിയിച്ചി ട്ടെന്ത് കാര്യം. അന്നത്തിനും വസ്ത്രത്തിനും ബുദ്ധിമുട്ടില്ലാതെ ജീവിക്കാൻ കഴിഞ്ഞെങ്കിൽ തന്നെ ജീവിതം എത്ര ധന്യമെന്ന ഗുരുവചനത്തോടെ നന്ദി. …

കൊവിഡ് ദുരിതങ്ങളിൽ നിന്ന് ലോകത്തിന് മോചനം പ്രാർത്ഥിച്ച് …


Read Previous

പ്രതീക്ഷ|” സണ്‍‌ഡേ മിത്രം കഥകള്‍ : അനു ആമി.

Read Next

റിയാദ് മലപ്പുറം ജില്ല കെ.എം.സി.സിയുടെ പ്രവർത്തനം റിയാദ് സെൻട്രൽ കമ്മിറ്റി മരവിപ്പിച്ചു, തീരുമാനം അംഗീകരിക്കില്ലെന്ന് മലപ്പുറം ജില്ല കമ്മിറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular