രാജ്യത്തെ മാധ്യമങ്ങൾ സത്യത്തെ അടിച്ചമർത്തുന്നു; വാക്കുകൾ വളച്ചൊടിച്ചു’; തന്‍റെ വാക്കുകൾ മോദിയ്ക്ക് ഇഷ്ട്ടമല്ല. എപ്പോഴും താൻ പറയുന്നതിനെ ഏതുവിധേനയും വളച്ചൊടിച്ച് അതിന്‍റെ അർത്ഥം മാറ്റാൻ അദ്ദേഹം ശ്രമിക്കുന്നു. ‘ശക്തി പ്രയോഗം’ ആഴത്തിലുള്ള സത്യമാണ് താൻ പറയുന്നതെന്ന് പ്രധാനമന്ത്രിയ്ക്ക് മോദിയ്ക്കറിയാമെന്ന് രാഹുൽ ഗാന്ധി


ന്യൂഡൽഹി: ‘ശക്തി’ എന്ന തന്‍റെ പരാമർശത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വളച്ചൊടിക്കുകയാണ് ചെയ്‌തതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താൻ പറഞ്ഞത് രാജ്യത്തെ അടിച്ചമർത്തുന്ന ശക്‌തിയെന്നാണ്. പണപ്പെരുപ്പം നിയന്ത്രി ക്കാതെ രാജ്യത്തെ പാവപെട്ട ജനങ്ങൾക്ക് ജിഎസ്‌ടി ചുമത്തുന്ന ശക്തിയെ കുറിച്ചാണ് തന്‍റെ പരാമർശം. താൻ പറഞ്ഞത് ശരിയാണെന്ന് പ്രധാനമന്ത്രിയ്ക്ക് ബോധ്യമുണ്ടെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

ഇന്നലെ മുംബൈയിൽ വച്ച് നടന്ന ഇന്ത്യ ബ്ലോക്ക് റാലിക്കിടെ രാഹുൽ ഗാന്ധി നടത്തിയ ശക്തിയെന്ന പരാമർശത്തിനെതിരെ നരേന്ദ്ര മോദി ഇന്ന് രംഗത്തെത്തിയി രുന്നു. ശക്തിക്കെതിരെ എന്നാൽ രാജ്യത്തെ സ്ത്രീകൾക്ക് എതിരെയാണെന്ന് പറഞ്ഞാ യിരുന്നു രാഹുലിനെതിരെ നരേന്ദ്ര മോദി ആഞ്ഞടിച്ചത്. ശക്തിയെ നശിപ്പിക്കാനാണ് പ്രതിപക്ഷം ഒന്നിച്ചത്. താൻ ശക്തിയെ ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. ഓരോ സ്ത്രീയും ശക്തിയാണ്. അവരെ എതിർക്കുകയാണ് ഇന്ത്യ സഖ്യത്തി ന്‍റെ ലക്ഷ്യമെങ്കിൽ അതിനെതിരെ പോരാടാൻ താനുണ്ടാകുമെന്നുമായിരുന്നു പ്രധാനമന്ത്രി നടത്തിയ പ്രതികരണം.

അതേസമയം താൻ പറഞ്ഞത് നരേന്ദ്ര മോദിയ്ക്ക് ഇഷ്‌ടപെടാത്തതിനെ തുടർന്നാണ് തന്‍റെ വാക്കുകൾ പരമാവധി വളച്ചൊടിക്കാൻ അദ്ദേഹം ശ്രമിച്ചതെന്നും രാഹുൽ എക്‌സിൽ കുറിച്ചു. തന്‍റെ വാക്കുകൾ മോദിയ്ക്ക് ഇഷ്ട്ടമല്ല. എപ്പോഴും താൻ പറയുന്നതിനെ ഏതുവിധേനയും വളച്ചൊടിച്ച് അതിന്‍റെ അർത്ഥം മാറ്റാൻ അദ്ദേഹം ശ്രമിക്കുന്നു. ആഴത്തിലുള്ള സത്യമാണ് താൻ പറയുന്നതെന്ന് പ്രധാനമന്ത്രിയ്ക്ക് അറിയാമെന്നും രാഹുൽ വ്യക്തമാക്കി.

ഇന്ത്യയുടെ ശബ്‌ദം, ഇന്ത്യയുടെ സ്ഥാപനങ്ങൾ, സിബിഐ, ഐടി, ഇഡി, തെരഞ്ഞെടുപ്പ് കമ്മീഷൻ, മാധ്യമങ്ങൾ, ബിസിനസ് വ്യവസായം എന്നിങ്ങനെ ഇന്ത്യയുടെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും അതിൻ്റെ പിടിയിലാക്കിയത് ‘ശക്തി’യാണെന്ന് അദ്ദേഹം ആരോപിച്ചു.

ഇതേ ശക്‌തിക്കു വേണ്ടി ഇന്ത്യൻ ബാങ്കുകളിലെ ആയിരക്കണക്കിന് കോടികളുടെ വായ്‌പ നരേന്ദ്ര മോദി എഴുതി തള്ളുന്നു. ഏതാനും ആയിരം രൂപയുടെ കടം തിരിച്ചടക്കാനാവാതെ ഇന്ത്യൻ കർഷകൻ ആത്മഹത്യ ചെയ്യുന്നു. അതേ ശക്തിയ്ക്ക് വേണ്ടി ഇന്ത്യയുടെ തുറമുഖങ്ങളും വിമാനത്താവളങ്ങളും നൽകുമ്പോൾ ഇന്ത്യയിലെ യുവാക്കൾക്ക് നൽകുന്നത് അവരുടെ ധൈര്യം തകർക്കുന്ന അഗ്നിവീരാണ്.

അതേ ശക്തിയെ രാവും പകലും സല്യൂട്ട് ചെയ്യുമ്പോൾ രാജ്യത്തെ മാധ്യമങ്ങൾ സത്യത്തെ അടിച്ചമർത്തുന്നു. അതേ ശക്തിയുടെ അടിമയായ നരേന്ദ്ര മോദിജി രാജ്യത്തെ പാവപ്പെട്ടവരുടെ മേൽ ജിഎസ്‌ടി അടിച്ചേൽപ്പിക്കുന്നു. പണപ്പെരുപ്പം നിയന്തിക്കുന്നതിനു പകരം അധികാരം നിലനിർത്തുന്നതിനായി രാജ്യത്തിന്‍റെ സ്വത്ത് ലേലം ചെയ്യുന്നു. അനീതിയുടെയും അഴിമതിയുടെയും ശക്തിയെ കുറിച്ചാണ് താൻ പറയുന്നത് അല്ലാതെ ഏതെങ്കിലും ഒരു മതത്തിന്‍റെ ശക്തിയല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.


Read Previous

ഡൽഹി ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരം; റിപ്പോർട്ട് പുറത്ത്

Read Next

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനെന്ന ബഹുമതി നേടിയിരിക്കുകയാണ് നാല് മാസം പ്രായമുള്ള ഈ കുഞ്ഞ് ആരെന്ന് അറിയേണ്ടേ?

Leave a Reply

Your email address will not be published. Required fields are marked *

Most Popular