ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെഹ്റാൻ: തങ്ങൾ വെടിനിർത്തൽ ആവശ്യപ്പെട്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന പൂർണ്ണമായും കള്ളമാണെന്നും യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും ഇറാൻ. ബുധനാഴ്ച ഇറാനിയൻ ഔദ്യോഗിക ടെലിവിഷനിലൂടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് ആണ് ഇക്കാര്യം അറിയിച്ചത്.

ഇറാന്റെ ‘പുതിയ ഭരണകൂടം’ വെടിനിർത്തലിന് അപേക്ഷിച്ചുവെന്നും ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്താൽ മാത്രമേ ഇതിൽ തീരുമാനമെടുക്കൂ എന്നും ട്രംപ് നേരത്തെ ട്രൂത്ത് സോഷ്യലിലൂടെ (Truth Social) അവകാശപ്പെട്ടിരുന്നു. എന്നാൽ ഇറാനിൽ ഭരണമാറ്റം ഉണ്ടായിട്ടില്ലെന്നും നിലവിലെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ തന്നെയാണെന്നും ചൂണ്ടിക്കാട്ടിയ ഇറാൻ, ട്രംപിന്റെ പ്രസ്താവനയെ ഒരു ‘ഏപ്രിൽ ഫൂൾ’ തമാശയായിട്ടാണ് വിശേഷിപ്പിച്ചത്.
ഭീഷണിപ്പെടുത്തിയും സമയം നിശ്ചയിച്ചും ഇറാനോട് സംസാരിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം പൂർണ്ണമായും തങ്ങളുടെ കൈവശമാണെന്ന് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് (IRGC) ആവർത്തിച്ചു. ട്രംപിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ മേഖലയിൽ സംഘർഷം കൂടുതൽ സങ്കീർണ്ണമായി തുടരുകയാണ്.
