ഖത്തർ എണ്ണക്കപ്പലിലും, കുവൈത്ത് വിമാനത്താവളത്തിലും ആക്രമണം; ഗള്‍ഫില്‍ തിരിച്ചടി തുടര്‍ന്ന് ഇറാന്‍


ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ഒരു മാസം പിന്നിടുമ്പോള്‍ ഗള്‍ഫ് മേഖലയില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. ഇസ്രയേല്‍ – യുഎസ് സൈനിക നടപടികള്‍ക്ക് തിരിച്ചടിയായി നടത്തുന്ന ആക്രമണ ങ്ങളില്‍ ഖത്തര്‍ തീരത്തെ എണ്ണ ടാങ്കറും കുവൈത്ത് വിമാനത്താവളവുമാണ് ഏറ്റവും അവസാനമായി ലക്ഷ്യമിട്ടത്.

ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ നിന്നും 21 ജീവനക്കാരെ രക്ഷപ്പെടുത്തി. കുവൈത്ത് വിമാനത്താവ ളത്തിലെ എണ്ണ സംഭരണ ശാലയും ഡ്രോണ്‍ ആക്രമണത്തിന് ഇരയായി. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് വലിയ തീപിടിത്തം ഉണ്ടാവുകും ചെയ്തു. യുഎഇയിലെ ഫുജൈറയില്‍ പ്രതിരോധ സേന തടഞ്ഞ ഡ്രോണ്‍ അവശിഷ്ടം പതിച്ച് ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സൗദി അറേബ്യയ്ക്ക് നേരെയും ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ ഉണ്ടായതായും അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ ഇറാനിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് തൊട്ട് മുന്‍പായിരുന്നു ഇറാന്‍ ആക്രമണങ്ങള്‍. ആണവായുധം നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായിക്കഴിഞ്ഞാല്‍ ഇറാന്‍ വെടിനിര്‍ത്തലിന് തയ്യാറായില്ലെങ്കില്‍ പോലും യുദ്ധത്തില്‍ നിന്ന് പിന്‍മാറുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

എന്നാല്‍, പ്രത്യാക്രമണം തുടരുമെന്ന സൂചനയാണ് ഇറാന്‍ അധികൃതര്‍ നല്‍കുന്നത്. ‘ഇറാന്‍ ജനതയോട് ഭീഷണിയുടെ ഭാഷയില്‍ സംസാരിക്കേണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി വ്യക്ത മാക്കി. അല്‍ ജസീറയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് അരാഗ്ച്ചിയുടെ പ്രതികരണം. പ്രതിരോധ ങ്ങള്‍ക്ക് ഇറാന്‍ സമയ പരിധി നിശ്ചയിച്ചിട്ടില്ലെന്നും അരാഗ്ചി വ്യക്തമാക്കുന്നു.


Read Previous

വെടിനിർത്തലിന് ഇറാന്‍റെ അപേക്ഷ ലഭിച്ചു; നിക്ഷേധിച്ച് ഇറാന്‍; വഴങ്ങിയില്ലെങ്കിൽ കനത്ത പ്രത്യാഘാതമെന്ന് ട്രംപ്

Read Next

നീ പോ മോനേ വിജയാ.. യുവര്‍ ടൈം ഈസ് ഓവര്‍…’; കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാക്കി രേവന്ത് റെഡ്ഡിയുടെ റോഡ് ഷോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »