വെടിനിർത്തലിന് ഇറാന്‍റെ അപേക്ഷ ലഭിച്ചു; നിക്ഷേധിച്ച് ഇറാന്‍; വഴങ്ങിയില്ലെങ്കിൽ കനത്ത പ്രത്യാഘാതമെന്ന് ട്രംപ്


വാഷിംഗ്ടൺ: ഇറാന്റെ ഭാഗത്തുനിന്ന് വെടിനിർത്തൽ കരാറിനായുള്ള അപേക്ഷ ലഭിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ, ഇറാന്റെ നീക്കങ്ങളോട് വളരെ കർക്കശമായ നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. നിബന്ധനകൾ പാലിച്ചില്ലെങ്കിൽ ഇറാനെതിരെ അതിശക്തമായ ആക്രമണം തുടരുമെന്ന ഭീഷണിയും അദ്ദേഹം മുഴക്കി.

വെടിനിർത്തൽ അപേക്ഷ ലഭിച്ചെങ്കിലും, ശരിയായ രീതിയിലുള്ള സഹകരണം ഉണ്ടായില്ലെങ്കിൽ കനത്ത ബോംബാക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ‘കല്ലറയിലേക്ക് അയക്കുന്ന’ തരത്തിലുള്ള ആക്രമണമുണ്ടാകുമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.

മേഖലയിലെ സമാധാനവും ശാന്തതയും പുനഃസ്ഥാപിച്ചാൽ മാത്രമേ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറന്നുനൽകുന്ന കാര്യം പരിഗണിക്കുകയുള്ളൂവെന്ന് അമേരിക്ക വ്യക്തമാക്കി. ഇത് ആഗോള എണ്ണ വിപണിയെയും ബാധിക്കുന്ന നിർണ്ണായക നീക്കമാണ്. ഔദ്യോഗികമായി വെടിനിർത്തലിന് അപേക്ഷിച്ചതായി അമേരിക്ക അവകാശപ്പെടുമ്പോഴും, തങ്ങൾ അത്തരത്തിൽ യാതൊരു ചർച്ചകൾക്കും തയ്യാറായിട്ടില്ലെന്നും അമേരിക്കയുമായി ചർച്ച നടത്തുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നുമാണ് ഇറാന്റെ ഔദ്യോഗിക നിലപാട്. മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനിടെ പുറത്തുവരുന്ന ഈ വാർത്തകൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.


Read Previous

കുറച്ചു പിതാക്കന്മാര്‍ ഊളത്തരവും പറഞ്ഞു നടക്കുന്നു; ക്രിസ്ത്യാനികളെ ചുമക്കുന്നത് ബിജെപിയുടെ മാന്യത’; അധിക്ഷേപിച്ച് പി സി ജോര്‍ജ്

Read Next

ഖത്തർ എണ്ണക്കപ്പലിലും, കുവൈത്ത് വിമാനത്താവളത്തിലും ആക്രമണം; ഗള്‍ഫില്‍ തിരിച്ചടി തുടര്‍ന്ന് ഇറാന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »