Malappuram
മലപ്പുറത്തെ എയിഡ്‌സ് ബാധിതരിൽ നാല് മലയാളികൾ; കൂടുതൽപ്പേരിൽ രോഗം ബാധിച്ചോയെന്ന് ആശങ്ക

മലപ്പുറത്തെ എയിഡ്‌സ് ബാധിതരിൽ നാല് മലയാളികൾ; കൂടുതൽപ്പേരിൽ രോഗം ബാധിച്ചോയെന്ന് ആശങ്ക

മലപ്പുറം: വളാഞ്ചേരിയില്‍ 10 പേര്‍ക്ക് എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചതില്‍ നാല് പേര്‍ മലയാളി കള്‍. ബാക്കി ആറ് പേര്‍ അന്യസംസ്ഥാന തൊഴിലാളികളാണ്. ജയിലില്‍ നടത്തിയ പരിശോധനയിലാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. ഒരേ സൂചി ഉപയോഗിച്ച് ലഹരി കുത്തിവച്ചവര്‍ക്കാണ് അസംഖം ബാധിച്ചി രിക്കുന്നത്. സംഘത്തില്‍ ഉള്‍പ്പെടുന്ന എല്ലാവരും യുവാക്കളാണ്. ജയിലില്‍ നടത്തിയ

Malappuram
ലഹരി വാങ്ങുവാൻ മാതാപിതാക്കളോട് പണം ആവശ്യപ്പെട്ടു ,വീട്ടുകാരെ ആക്രമിച്ച് യുവാവ്

ലഹരി വാങ്ങുവാൻ മാതാപിതാക്കളോട് പണം ആവശ്യപ്പെട്ടു ,വീട്ടുകാരെ ആക്രമിച്ച് യുവാവ്

മലപ്പുറം: എംഡിഎംഎക്ക് പണം നൽകാത്തതിനാൽ മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. മലപ്പുറം താനൂരിലാണ് സംഭവം. ലഹരി വാങ്ങുവാൻ മാതാപിതാക്കളോട് പണം ആവശ്യപ്പെടുകയായിരുന്നു യുവാവ്. യുവാവിനെ നാട്ടകാർ ചേർന്ന് പിടികൂടി. കൈകാലുകൾ കെട്ടിയാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്. നേരത്തെ ജോലിയ്ക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്നതാണ് യുവാവ്. അതിനിടയിലാണ്

Kasaragod
ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങിയ 46കാരന് രക്ഷകരായത് ഫയർഫോഴ്സ്

ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങിയ 46കാരന് രക്ഷകരായത് ഫയർഫോഴ്സ്

കാസർകോട്: ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങിയ 46കാരന് രക്ഷകരായത് ഫയർഫോഴ്സ്. വാഷറിന് ഉപയോഗിക്കുന്ന ഒന്നര ഇഞ്ച് വ്യാസമുളള നട്ടാണ് യുവാവിന്റെ ലൈംഗികാവയവത്തിൽ കുടുങ്ങിയത്. കാഞ്ഞങ്ങാടാണ് സംഭവം. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇയാൾ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. നട്ട് നീക്കം ചെയ്യാൻ ഡോക്ടർമാർ ശ്രമിച്ചിരുന്നുവെങ്കിലും

News
പലരും സത്യം പറയുന്നില്ല, കേരളം ജനാധിപത്യ രാജ്യമല്ലാതാവുന്നു; വിമർശിച്ച് സച്ചിദാനന്ദൻ

പലരും സത്യം പറയുന്നില്ല, കേരളം ജനാധിപത്യ രാജ്യമല്ലാതാവുന്നു; വിമർശിച്ച് സച്ചിദാനന്ദൻ

തൃശൂര്‍: കേരളം ഒരു ജനാധിപത്യ രാജ്യമല്ലാതാവുന്നുവോ എന്ന ഉത്കണ്ഠ തനിക്കുണ്ടെന്ന് കവിയും സാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിദാനന്ദന്‍. എസ് യുസിഐയുടെ നേതൃത്വത്തിലുള്ള ആശ വര്‍ക്കര്‍മാരുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടുള്ള വിഡിയോ സന്ദേശത്തിലാണ് സച്ചിദാനന്ദന്റെ വിമര്‍ശനം. കേരളത്തിലെ അല്‍പ്പമെങ്കിലും ഹൃദയശാലിത്വമുള്ള എല്ലാ മനുഷ്യരും ആശാ വര്‍ക്കര്‍മാരുടെ സമരത്തോട് അനുഭാവമുള്ളവരാണ്. അനുഭാവം

News
മന്ത്രി പി രാജീവിന്റെ അമേരിക്കൻ സന്ദർശനം; അനുമതി നിഷേധിച്ച് കേന്ദ്രം

മന്ത്രി പി രാജീവിന്റെ അമേരിക്കൻ സന്ദർശനം; അനുമതി നിഷേധിച്ച് കേന്ദ്രം

തിരുവനന്തപുരം: മന്ത്രി പി രാജീവിന്റെ അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു. എന്നാല്‍ മന്ത്രിതലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ലെന്നാണ് വിശദീകരണം. അമേരിക്കൻ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ ആഭിമുഖ്യത്തില്‍ വാഷിങ്ടൺ ഡിസിയിൽ 28 മുതൽ ഏപ്രിൽ ഒന്നുവരെ നടക്കുന്ന സമ്മേളനത്തിൽ മന്ത്രിയടക്കം കേരളത്തില്‍ നിന്ന് നാല് പേര്‍ക്ക് ക്ഷണം ഉണ്ടായിരുന്നു.

News
അശ്വതി ലഹരി വിൽപന തുടങ്ങിയത് ഭർത്താവുമായി അകന്നതിനുശേഷം, പിന്നാലെ 21കാരനായ മകനെയും ഒപ്പംകൂട്ടി

അശ്വതി ലഹരി വിൽപന തുടങ്ങിയത് ഭർത്താവുമായി അകന്നതിനുശേഷം, പിന്നാലെ 21കാരനായ മകനെയും ഒപ്പംകൂട്ടി

പാലക്കാട്: വാളയാറിൽ രാസലഹരിയുമായി അമ്മയും മകനും സുഹൃത്തുക്കളും പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശൂർ സ്വദേശി അശ്വതി (46), മകൻ ഷോൺ സണ്ണി (21), കോഴിക്കോട് എലത്തൂർ സ്വദേശികളായ പി മൃദുൽ (29), അശ്വിൻ ലാൽ (26) എന്നിവരാണ് പിടിയി ലായത്. ബംഗളൂരുവിൽ നിന്ന് വിൽപനയ്ക്കായി കാറിൽ

Kannur
മദ്യപാനത്തിടെ തർക്കം; ഒപ്പം ജോലി ചെയ്യുന്നയാളെ വെട്ടിക്കൊലപ്പെടുത്തി, പ്രതി പിടിയിൽ

മദ്യപാനത്തിടെ തർക്കം; ഒപ്പം ജോലി ചെയ്യുന്നയാളെ വെട്ടിക്കൊലപ്പെടുത്തി, പ്രതി പിടിയിൽ

കണ്ണൂര്‍: മൊറാഴ കൂളിച്ചാലില്‍ ഇതരസംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. പശ്ചിമബംഗാളിലെ ബര്‍ദ്ദാമന്‍ സിമുഗുളാച്ചി സ്വദേശി ദലീം ഖാന്‍ എന്ന ഇസ്മായിലാണ്(33) കൊല്ലപ്പെട്ടത്. ഇതരസംസ്ഥാന തൊഴിലാളിയായ ഗുഡുവെന്ന് വിളിക്കുന്ന സുജോയ് കുമാര്‍ എന്നയാളാണ് ദലീംഖാനെ വെട്ടി കൊലപ്പെടുത്തിയത്. ഞായറാഴ്ച്ച രാത്രി എട്ടു മണിയോടെ ഇവര്‍ താമസിക്കുന്ന വാടക

Local News
ചെറിയനാട് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദി​ച്ചു

ചെറിയനാട് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദി​ച്ചു

ചെറിയനാട് : നാഗർകോവിൽ ജംഗ്ഷൻ - കോട്ടയം എക്സ്പ്രസിന് (ട്രെയിൻ നമ്പർ 16366) ചെറി​യനാട് റെയി​ൽവേ സ്റ്റേഷനി​ൽ സ്റ്റോപ്പ് അനുവദിച്ചതായി​ റെയിൽവേ ബോർഡ് അറി​യി​ച്ചു. ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയായി. കൊടിക്കുന്നിൽ സുരേഷ് എം.പി​, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ഡോ.മനീഷ് തപ്ലിയാൽ

Local News
കലഞ്ഞൂരിലും മൈലപ്രയിലും കാൽനട മേൽപ്പാലങ്ങൾ

കലഞ്ഞൂരിലും മൈലപ്രയിലും കാൽനട മേൽപ്പാലങ്ങൾ

കോന്നി : സംസ്ഥാന പാതയിൽ കലഞ്ഞൂർ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷനിലും മൈലപ്ര എസ്.എച്ച് ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷനിലും കാൽനട മേൽപ്പാലം നിർമ്മാണത്തിനായി 87 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന കലഞ്ഞൂർ ഗവ.മോഡൽ

News
കുളിക്കുന്നതിനിടെ കുളിമുറിയിൽ വച്ച് ഷോക്കേറ്റു,​ 15 വയസുകാരന് ദാരുണാന്ത്യം

കുളിക്കുന്നതിനിടെ കുളിമുറിയിൽ വച്ച് ഷോക്കേറ്റു,​ 15 വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: കുളിമുറിയിൽ നിന്നും കുളിക്കുന്നതിനിടെ ഷോക്കേറ്റ് പത്താംക്ളാസുകാരൻ മരിച്ചു. മേലെ പട്ടാമ്പി കോളേജ് സ്‌ട്രീറ്റിൽ ഞാങ്ങാട്ടിരി പിണ്ണാക്കുംപറമ്പിൽ മുഹമ്മദ് റിയാസുദ്ദിന്റെയും ഷാഹിദയുടെയും ഏകമകൻ ജാസിം റിയാസ്(15)​ ആണ് മരിച്ചത്. ഞായറാഴ്‌ച ഉച്ചയ്‌ക്ക് ശേഷമാണ് സംഭവം. കുളിമുറിയിൽ വച്ച് ഷോക്കേറ്റ കുട്ടിയെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ഉടനെ എത്തിച്ചു. പിന്നീട്

Translate »