ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം. വിമാനത്താ വളത്തിലെ അതീവ സുരക്ഷാ മേഖലയിലുള്ള റഡാർ സംവിധാനത്തിന് ആക്രമണത്തിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചു. ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു.

ഇന്ന് പുലർച്ചെയോടെയായിരുന്നു വിമാനത്താവളത്തെ ഞെട്ടിച്ച സംഭവം. സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഡ്രോണുകൾ റഡാർ ടവറുകൾക്ക് നേരെ ഇടിച്ചു കയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ താൽക്കാലിക തടസ്സങ്ങൾ നേരിട്ടു.
വിമാനങ്ങളുടെ ഗതിനിയന്ത്രിക്കുന്ന പ്രധാന റഡാർ പാനലുകൾ തകർന്നു. ഇത് പുനഃസ്ഥാപിക്കാൻ ദിവസങ്ങൾ എടുത്തേക്കുമെന്നാണ് സൂചന. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ ഏജൻസികൾ കർശന പരിശോധന ആരംഭിച്ചു.റഡാർ സംവിധാനത്തിന് തകരാർ സംഭവിച്ചതിനെത്തുടർന്ന് ചില വിമാനങ്ങൾ വഴിതിരിച്ചുവിടുകയും സർവീസുകൾ പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.
വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർവ്വസ്ഥിതിയിലാക്കാൻ സാങ്കേതിക വിദഗ്ധർ ശ്രമം തുടരുക യാണ്. അപ്രതീക്ഷിതമായുണ്ടായ ഈ ആക്രമണം ഗൾഫ് മേഖലയിലെ വ്യോമയാന സുരക്ഷയെ സംബന്ധിച്ച് പുതിയ ആശങ്കകൾക്ക് വഴിതുറന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.
