ഗൾഫ് മേഖലയിലെ ഉരുക്ക് വ്യവസായശാലകൾക്ക് ഇറാൻ്റെ പിന്മാറ്റ മുന്നറിയിപ്പ്; മിഡിൽ ഈസ്റ്റിൽ നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നു



തെഹ്‌റാൻ: മിഡിൽ ഈസ്റ്റിലെ പ്രമുഖ ഉരുക്ക് ഉത്പാദന കേന്ദ്രങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാണമെന്ന കർശന നിർദ്ദേശവുമായി ഇറാൻ. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ തുടങ്ങി ആറ് രാജ്യങ്ങളിലെ വൻകിട സ്റ്റീൽ കമ്പനികൾക്കാണ് ഇറാൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരി ക്കുന്നത്. മേഖലയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ അപ്രതീക്ഷിത നീക്കം.

ഇറാന്റെ നിർദ്ദേശ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന ഉത്പാദനശാലകൾ ഇവയാണ്: സൗദി ഹദീദ് സ്റ്റീൽ (സൗദി അറേബ്യ),എമിറേറ്റ്സ് സ്റ്റീൽ അർക്കാൻ (യു.എ.ഇ),ഖത്തർ സ്റ്റീൽ (ഖത്തർ), ബഹ്‌റൈനി ഫൗലാത്ത് (ബഹ്‌റൈൻ);യുണൈറ്റഡ് സ്റ്റീൽ ഇൻഡസ്ട്രിയൽ കമ്പനി (കുവൈത്ത്), യെഹുദ സ്റ്റീൽ (ഇസ്രായേൽ)

മേഖലയിലെ നിർമ്മാണ മേഖലയെയും സാമ്പത്തിക ഭദ്രതയെയും ഈ തീരുമാനം എങ്ങനെയൊക്കെ ബാധിക്കുമെന്ന ആശങ്കയിലാണ് മറ്റ് രാജ്യങ്ങൾ. എന്നാൽ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ ഇറാന് നിയമപരമായ അധികാരമില്ലെന്ന് അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഈ കമ്പനിക ളെല്ലാം അതത് രാജ്യങ്ങളുടെ പരമാധികാരത്തിന് കീഴിലുള്ളവയാണ്.

ഇസ്രായേലി കമ്പനിയായ യെഹുദ സ്റ്റീലിനെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഇറാനും ഇസ്രായേലും തമ്മിലുള്ള ശത്രുത കൂടുതൽ കടുപ്പിക്കാൻ കാരണമായേക്കും. ഈ വിഷയത്തിൽ ബന്ധപ്പെട്ട രാജ്യങ്ങളോ ഗൾഫ് സഹകരണ കൗൺസിലോ (GCC) ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


Read Previous

ആണവായുധ ശാലയായി ലോകം മാറുന്നു; ജപ്പാനിലെ ഹിരോഷിമയെയും നാഗസാക്കിയെയും ചുട്ടു ചാമ്പലാക്കിയ ബോംബിന്റെ 1,35,000 ഇരട്ടി വിനാശകാരികളായ ആയുധങ്ങളാണ് ഇപ്പോള്‍ ലോക രാജ്യങ്ങളുടെ കൈവശമുള്ളത്: ആശങ്കയായി പുതിയ റിപ്പോര്‍ട്ട്

Read Next

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; റഡാർ സംവിധാനം തകർന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »