സ്വദേശിവത്കരണം;വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റില്‍ പുതിയ ചട്ടങ്ങളുമായി ഒമാന്‍


മസ്‌കറ്റ്: ഒമാനില്‍ വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങള്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം പുതിയ ഭേദഗതികള്‍ കൊണ്ടുവരുന്നത്.

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയും തൊഴില്‍ വിപണിയുടെ സ്ഥിരതയും പൊരുത്തപ്പെട്ട് പോകുന്ന വിധത്തിലാകും നിയമത്തിലെ മാറ്റങ്ങള്‍. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കും. നിയമങ്ങള്‍ കൃത്യമായി പാലിക്കുന്ന കമ്പനികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും, ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികളുമുണ്ടാകും. പുതിയ സംവിധാനങ്ങളിലേക്ക് മാറാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സമയപരിധി മന്ത്രാലയം അനുവദിച്ചിട്ടുണ്ട്.

ശൂറാ കൗണ്‍സില്‍ പ്രത്യേക യോഗം ചേര്‍ന്ന് പുതിയ നിയമങ്ങളും ചട്ടങ്ങളും വിലയിരുത്തി. ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് സെയ്ദ് ബിന്‍ ഹമദ് അല്‍ സഅദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തൊഴില്‍ മന്ത്രി ഡോ. മഹ്ദ് ബിന്‍ സഈദ് ബാഅ്വിന്‍ പുതിയ ഭേദഗതികളെക്കുറിച്ച് വിശദീകരിച്ചു.

പുതിയ ചട്ടങ്ങളെക്കുറിച്ച് തൊഴിലുടമകള്‍ക്കും നിക്ഷേപകര്‍ക്കും പ്രവാസി തൊഴിലാളികള്‍ക്കും ബോധവത്കരണം സംഘടിപ്പിക്കും. ചട്ടങ്ങള്‍ നിലവില്‍ വരുന്നതോടെ നിലവിലുള്ള തൊഴില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കമ്പനികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.


Read Previous

‘പെരുന്ന ശുദ്ധീകരിക്കപ്പെടും’; സുകുമാരന്‍ നായര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സുരേഷ് ഗോപി

Read Next

ജനാധിപത്യ പ്രവചനത്തിന് അംഗീകാരം; മാസ് റിയാദ്–ടാർഗറ്റ് മത്സരത്തിലെ ഒന്നാം സമ്മാനം കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »