മിനായിലെ ക്യാമ്പുകൾ സന്ദർശിച്ച് സൗദി ഹജ്ജ് മന്ത്രി, ഹജ്ജ് ഒരുക്കങ്ങൾ പൂർത്തിയാകുന്നു


മക്ക: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താൻ സൗദി ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് അൽ-റാബിയ മിനായിലെ ക്യാമ്പുകളിൽ സന്ദർശനം നടത്തി. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയം നടത്തുന്ന ഫീൽഡ് ടൂറുകളുടെ ഭാഗമാ യായിരുന്നു ഇത്. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഇത്തവണ തയ്യാറെടുപ്പുകൾ വളരെ നേരത്തെ തന്നെ പൂർത്തിയാക്കാൻ സാധിച്ചതായി മന്ത്രി പറഞ്ഞു.

സുരക്ഷയ്ക്കും തിരക്ക് നിയന്ത്രിക്കുന്നതിനും വലിയ പ്രാധാന്യമാണ് ഇത്തവണ നൽകിയിരിക്കുന്നത്. തീർഥാടകരുടെ നീക്കം നിരീക്ഷിക്കാനും ക്യാമ്പുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനും അത്യാധു നിക ഇലക്ട്രോണിക് സംവിധാനങ്ങൾ ഏർപ്പെടുത്തി. കൃത്യമായ സമയക്രമവും നിർദ്ദേശങ്ങളും അടങ്ങിയ ഡിജിറ്റൽ ബോർഡുകൾ എല്ലാ വഴികളിലും സ്ഥാപിച്ചിട്ടുണ്ട്. സൗദി വിഷൻ 2030-ന്റെ ഭാഗമായുള്ള ‘പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാമി’ലൂടെ തീർഥാടകർക്ക് ഏറ്റവും മികച്ച സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹജ്ജിനായെത്തിയ ആദ്യ സംഘങ്ങളെ മസ്ജിദുൽ ഹറാമിലും മദീനയിലെ പ്രവാചക പള്ളിയിലും ഉദ്യോഗസ്ഥർ ഊഷ്മളമായി സ്വാഗതം ചെയ്തു. തീർഥാടകർക്ക് ഹജ്ജ് കർമ്മങ്ങൾ കൃത്യമായി നിർവ്വഹിക്കുന്നതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ പണ്ഡിതന്മാരും വിവർത്തകരും അടങ്ങുന്ന വിപുലമായ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മിതവാദത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം പ്രചരിപ്പിക്കുന്നതിനൊപ്പം തീർഥാടകരുടെ സംശയങ്ങൾ തീർക്കാനുള്ള പ്രത്യേക പ്ലാറ്റ്‌ഫോമുകളും സജ്ജമാണ്.


Read Previous

സൗദി – സിറിയ ബന്ധം ശക്തമാകുന്നു; കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും സിറിയൻ പ്രസിഡന്റും ജെദ്ദയിൽ കൂടിക്കാഴ്ച നടത്തി

Read Next

ബിജെപി കേരളം ഭരിക്കണമെങ്കില്‍ മൂന്നാം തവണയും ഇടതുമുന്നണി തന്നെ അധികാരത്തിൽ വരണം: സ്വാമി ചിദാനന്ദപുരി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »