സൗദി – സിറിയ ബന്ധം ശക്തമാകുന്നു; കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും സിറിയൻ പ്രസിഡന്റും ജെദ്ദയിൽ കൂടിക്കാഴ്ച നടത്തി


ജിദ്ദ: സൗദി അറേബ്യയും സിറിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ട് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാനും സിറിയൻ പ്രസിഡന്റ് അഹ്‌മദ് അൽ-ഷാറയും കൂടിക്കാഴ്ച നടത്തി. ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ജിദ്ദയിലെത്തിയ സിറിയൻ പ്രസിഡന്റിനെ ഊഷ്മളമായ സ്വീകരണമാണ് സൗദി അറേബ്യ നൽകിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിവിധ മേഖലകളിൽ വികസിപ്പിക്കുന്നതിനെക്കുറിച്ചും സഹക രണം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും നേതാക്കൾ വിശദമായ ചർച്ചകൾ നടത്തി. മേഖല യിലെ സുരക്ഷാ സാഹചര്യങ്ങളും ഏറ്റവും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളും ചർച്ചാവിഷയ മായി. മിഡിൽ ഈസ്റ്റിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള സംയുക്ത ശ്രമങ്ങളെക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചു.

സൗദി ഊർജ്ജമന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ, വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസായിദ് അൽ-ഐബൻ തുടങ്ങി ഉന്നതതല പ്രതിനിധി സംഘം കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സിറിയൻ വിദേശകാര്യ മന്ത്രി അസാദ് അൽ-ഷൈബാനിയും ഉന്നത ഉദ്യോഗസ്ഥരും പ്രസിഡന്റിനെ അനുഗമിച്ചു. ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി സിറിയൻ പ്രസിഡന്റ് നടത്തുന്ന പര്യടനത്തിലെ പ്രധാന ഘട്ടമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്.


Read Previous

“സൗഹൃദം പുതുക്കി ഖത്തറും സിറിയയും; അമീർ ശൈഖ് തമീമും പ്രസിഡന്റ് അഹ്മദ് അൽ-ശറായയും ദോഹയിൽ കൂടിക്കാഴ്ച നടത്തി.”

Read Next

മിനായിലെ ക്യാമ്പുകൾ സന്ദർശിച്ച് സൗദി ഹജ്ജ് മന്ത്രി, ഹജ്ജ് ഒരുക്കങ്ങൾ പൂർത്തിയാകുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »