ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ സംഘർഷം ഒരു പുതിയ ലോകക്രമത്തിന്‍റെ ആരംഭത്തിന് കാരണമാകുമെന്ന് മുൻ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്‌ബർ. ഗൾഫ് യുദ്ധ പ്രതിസന്ധിയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇപ്പോഴത്തെ യുദ്ധം ഒരു പുതിയ ലോകക്രമം ആരംഭിക്കുന്നതിനു മുമ്പുള്ള ആക്രമസക്തമായ അന്തരീക്ഷമാണ്. ചിലപ്പോൾ എന്തെങ്കിലും പുതിയത് സൃഷ്ടിക്കാൻ ലോകത്തിൽ ഇതുപോലുള്ള യുദ്ധങ്ങൾ ഉണ്ടാവണം. രണ്ടാം ലോക മഹായുദ്ധം ഉണ്ടായത് കൊണ്ടാണ് ഐക്യരാഷ്ട്രസഭ വന്നത്”, എം.ജെ. അക്‌ബർ പറഞ്ഞു. 1946-ൽ നിർവചിക്കപ്പെട്ട യു.എൻ. ചാർട്ടർ, ദേശീയ പരമാധികാരത്തിന്റെ പവിത്രതയായി പ്രതിഷ്ഠിച്ചു.

എന്നാൽ ആ പവിത്രത ഇപ്പോൾ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. “അന്താരാഷ്ട്ര നിയമങ്ങളുടെ ക്രമം ലംഘിക്കപ്പെട്ടാൽ ഒരു ജനതയും സുരക്ഷിതരായിരിക്കില്ല എന്ന് ശ്രീമതി തച്ചാർ ഒരിക്കൽ മുന്നറിയിപ്പ് നൽകിയതുപോലെ ആളുകൾ മടികൂടാതെ യുദ്ധങ്ങൾ നടത്താൻ അതിർത്തികൾ കടക്കുന്നു. ഇന്ന് ആരും സുരക്ഷിതരല്ല. ഒരു പുതിയ ലോകക്രമം രൂപപ്പെടണം. ഇതിന് സമയമെടുക്കും. പക്ഷേ അത് രൂപപ്പെടുത്തുന്ന പങ്കാളികളിൽ ഒരാളാകാൻ ഇന്ത്യയ്ക്ക് കഴിയും. ഒരു രാജ്യത്തിനും ഒറ്റയ്ക്ക് ഒരു പുതിയ ലോകക്രമം സൃഷ്ടിക്കാൻ കഴിയില്ല”, അക്‌ബർ പറഞ്ഞു. “യുദ്ധത്തിൽ പാകിസ്ഥാന്‍റെ മധ്യസ്ഥ ശ്രമം ഒരു പൊട്ടിത്തെറിയോടെ ആരംഭിച്ച് ഒരു ഞെരുക്കത്തോടെ അവസാനിച്ചു.
പ്രധാന കക്ഷികൾക്കിടയിൽ മാത്രമേ എന്തെങ്കിലും പരിഹാരം കണ്ടെത്താൻ കഴിയൂ. ഈ സാഹചര്യ ത്തിൽ ഞാൻ ഇസ്രയേലിനെ പോലും അവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നില്ല. ഇവിടെ പ്രധാനികൾ അമേരിക്കയും ഇറാനുമാണ്. നേരിട്ടുള്ള സംഭാഷണത്തിൽ ഏർപ്പെടുന്നതിനുപകരം സന്ദേശങ്ങൾ കൈമാറുന്നതിനുള്ള സൂക്ഷ്മവും സങ്കീർണ്ണവുമായ മാർഗങ്ങൾ അവർ വികസിപ്പിച്ചെടുത്തിട്ടുണ്ട്, കാരണം സംഭാഷണം തന്നെ ഇരുപക്ഷത്തിനും വളരെ അപകടകരമാണ്”, അക്‌ബർ പറഞ്ഞു. അതേ സമയം പശ്ചിമേഷ്യയിൽ യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ ഹോർമൂസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് ഇറാൻ അറിയിച്ചിരുന്നു.
ഇന്ത്യൻ സുഹൃത്തുക്കൾ സുരക്ഷിതമായ കൈകളിലാണ് ഒട്ടും പേടിക്കണ്ടതില്ല എന്നാണ് ഇന്ത്യയിലെ ഇറാൻ എംബസി അറിയിച്ചത്. കഴിഞ്ഞ മാസം സംഘർഷം ആരംഭിച്ചത് മുതൽ ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകൾക്ക് ഇറാൻ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. വളരെ കുറച്ച് കപ്പലുകളെ മാത്രമേ നിലവിൽ ഇത് വഴി കടത്തിവിടുന്നുള്ളൂ. എന്നാൽ ഇന്ത്യ, ചൈന, റഷ്യ, ഇറാഖ്, പാകിസ്ഥാൻ തുടങ്ങിയ “സൗഹൃദ രാജ്യങ്ങൾക്ക്” തടസമില്ലാതെ കടന്നുപോകാൻ അനുമതി നൽകിയിട്ടുണ്ടെന്ന് ഇറാൻ അറിയിച്ചു.
