ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
കൊച്ചി: എറണാകുളം മൂവാറ്റുപ്പുഴയിൽ ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരൻ മരിച്ചു. പായിപ്ര മെെക്രോ ജംഗ്ഷൻ പൂവത്തും ചുവട്ടിൽ അനസിന്റെ മകൻ അബ്‌ദുൽ സമദാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30നായിരുന്നു അപകടം സംഭവിച്ചത്.
വീടിനുള്ളിൽ സ്റ്റാൻഡിൽ വച്ചിരുന്ന ടിവി സ്റ്റാന്റിനൊപ്പം കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കുട്ടി ടിവിയിൽ പിടിച്ച് കളിക്കുന്നതിനിടയിലാണ് ദേഹത്തേക്ക് മറിഞ്ഞ് വീണത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രി യിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.