Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിപിഎം സംസ്ഥാന സമിതിയിൽ 17 പുതുമുഖങ്ങൾ; വീണാ ജോർജ് പ്രത്യേക ക്ഷണിതാവ്, സൂസൻ കോടി പുറത്ത്


കൊല്ലം: സിപിഎം സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 89 പേരെ തെരഞ്ഞെടുത്തു. ഇപി ജയരാജനും ടിപി രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റിയില്‍ തുടരും. അഞ്ച് ജില്ലാസെക്രട്ടറിമാരേയും മന്ത്രി ആര്‍ ബിന്ദുവിനേയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ആലപ്പുഴയില്‍ നിന്ന് കെ പ്രസാദ്, കണ്ണൂരില്‍ നിന്ന് വികെ സനോജ്, പിആര്‍ രഘുനാഥിനെ കോട്ടയത്തു നിന്നും, തിരുവനന്തപുരത്തു നിന്നും ഡികെ മുരളി, കൊല്ലത്ത് നിന്ന് എസ് ജയമോഹന്‍, വയനാട്ടില്‍ നിന്ന് കെ റഫീഖ്, എറണാകു ളത്തുനിന്നും എം അനില്‍ കുമാര്‍, കോഴിക്കോട് നിന്നും എം മെഹബൂബിനേയും വി വസീഫിനേയും മലപ്പുറത്ത് നിന്നും വിപി അനില്‍, പാലക്കാട് നിന്നും കെ ശാന്തകുമാരിയേയും പുതിയ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദന്‍ തന്നെ തുടരും.

അതേസമയം, പത്തനംതിട്ടയില്‍ നിന്ന് ആരെയും ഉള്‍പ്പെടുത്തിയില്ല. മന്ത്രി വീണാ ജോര്‍ജ്ജിനെ ഉള്‍പ്പെടുത്തുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജോണ്‍ ബ്രിട്ടാസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം സിപിഎം വിഭാഗീയതയെ തുടര്‍ന്ന് സൂസന്‍ കോടി പുറത്തായി. കരുനാഗപ്പള്ളി വിഭാഗീയതയിലാണ് നടപടി. ശാന്തകുമാരിയും ആര്‍ ബിന്ദുവുമാണ് പുതിയ വനിതാ അംഗങ്ങള്‍.17 അംഗ സെക്രട്ടറിയേറ്റിൽ കെ കെ ശൈലജ, എംവി ജയരാജൻ, സി എൻ മോഹനൻ എന്നിവരേയും ഉൾപ്പെടുത്തിയിട്ടുണ്ട്. എം ബി രാജേഷ്, പി ജയരാജൻ, കടകംപള്ളി, ഉദയഭാനു, പി ശശി എന്നീ നേതാക്കൾ പരിഗണിക്കപ്പെട്ടില്ല


Read Previous

കോൺഗ്രസിനകത്ത് ബിജെപിയുടെ സ്ലീപ്പർ സെല്ലുകളുണ്ട്, ശുദ്ധീകരണം നടത്തും’; ഗുജറാത്തിലെ പാർട്ടി നേതാക്കൾക്ക് മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി

Read Next

ഒമ്പത് മാസത്തെ അനശ്ചിതത്വങ്ങൾക്കൊടുവിൽ തിയതി കുറിച്ചു; ഇനി കൗണ്ട് ഡൗൺ’: സുനിത വില്യംസും ബുച്ച് വിൽമോറും മാർച്ച് 16 ന് ഭൂമിയിലേക്ക് മടങ്ങുമെന്ന് നാസ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »