
ഇടുക്കി: 2024 ലെ ഡോ. എ പി ജെ അബ്ദുൾ കലാം ബാല പ്രതിഭ പുരസ്‌കാരം ഇടുക്കി സ്വദേശിയായ അനൈ കൃഷ്ണക്ക്. ഇടുക്കിയുടെ മിടുക്കനായ അനൈ കൃഷ്ണ നിരവധി അംഗികാരങ്ങള്‍ ഇതിനോടകം നടിയിട്ടുണ്ട്, അടിമാലി വിശ്വദീപ്തി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ് അനൈ കൃഷ്ണ
കലാ കായിക രംഗത്തും കൃഷി, ക്രാഫ്റ്റ് വർക്കുകൾ മുതലായവയിൽ തനത് കൈ ഒപ്പ് പതിപ്പിച്ചു. വിവിധ സംസ്ഥാന ദേശീയ ബഹുമതികൾ നേടിയിട്ടുണ്ട് അടിമാലി സ്വദേശികളായ ജയന്‍ -മഞ്ജു ദമ്പതികളുടെ മകനാണ്. ബഹുമുഖ പ്രതിഭയും അഭിനേതാവും ചിത്രകാരനും മികച്ച വിദ്യാർത്ഥിയുമായ മാധവ് കൃഷ്ണയുടെ അനുജൻ ആണ് അനൈ.
2023ല്‍ വ്യത്യസ്ത മേഖലകളില് അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഉജ്ജ്വല ബാല്യം പുരസ്കാരം അനൈ കൃഷ്ണക്ക് ആയിരുന്നു മുന്വർഷം സീനിയർ വിഭാഗത്തിലെ ഉജ്വല ബാല്യം പുരസ്കാരം അനൈ കൃഷ്ണയുടെ സഹോദരൻ മാധവ് കൃഷ്ണ നേടിയിരുന്നു.