Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

30 കോടിയുടെ തൊണ്ടിമുതൽ പ്രതികളുടെ വയറ്റിൽ, പുറത്തെടുക്കുന്നത് കാത്ത് കസ്റ്റംസ്; ഒരാഴ്ചയായിട്ടും പൂർത്തിയാകാതെ ഓപ്പറേഷൻ


കൊച്ചി: രാജ്യാന്തര ലഹരിക്കടത്ത് പ്രതികളുടെ വയറ്റിലുള്ള തൊണ്ടിമുതലിനായി കാത്തിരുന്ന് കസ്റ്റംസ് ഡിആർഐ (ഡയറക്‌ട്രേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) വിഭാ​ഗം. ടാൻസനിയൻ സ്വദേശികളായ ഒമാറി അത്തുമണി ജോം​ഗോ (56), വെറോണിക്ക അഡ്രേഹെം ദും​ഗുരു (24) എന്നിവരെയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഈ മാസം 16ന് പിടികൂടിയത്.

ഇവരുടെ വയറ്റിൽ നിന്ന് കൊക്കെയ്ൻ കാപ്സ്യൂളുകൾ പുറത്തെടുക്കാനുള്ള ഡിആർഐ വിഭാ​ഗത്തിന്റെ ഓപ്പറേഷൻ ഒരാഴ്ചയായി തുടരുകയാണ്. രണ്ട് കിലോ​ഗ്രാം കൊക്കെയ്നാണ് ഇരുവരും കാപ്സ്യൂളുകളാക്കി വിഴുങ്ങിക്കടത്താൻ ശ്രമിച്ചത്. 16ന് എത്യോപ്യയിൽ നിന്ന് ഒമാൻ ദോഹ വഴി കൊച്ചിയിലേക്ക് വന്ന വിമാനത്തിലാണ് ഇരുവരുമെത്തിയത്.

രാജ്യാന്തര വിപണിയിൽ 30 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായാണ് ഇവരെത്തിയത്. രഹസ്യ വിവരത്തെ തുടർന്നു ഡിആർഐ അധികൃതർ നടത്തിയ പരിശോധനയിലാണ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പ്രതികളെ ഉദ്യോ​ഗസ്ഥർ പിടികൂടിയത്.

പിടിയിലായ ഉടനെ തന്നെ ഇവരെ അങ്കമാലി അഡ്‌ലക്സ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കാപ്സ്യൂളുകൾ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. പ്ലാസ്റ്റിക് ആവരണമുള്ള കാപ്സ്യൂളുകളിലാക്കിയാണ് ഇരുവരും കൊക്കെയ്ൻ വിഴുങ്ങിയത്. ഒമാറിയുടെ വയറ്റിലുണ്ടായിരുന്ന കാപ്സ്യൂളുകൾ ഏതാനും ദിവസം കൊണ്ട് പുറത്തെടുത്തു.

1.945 കിലോഗ്രാം കൊക്കെയ്ൻ നൂറിലേറെ കാപ്‌സ്യൂളുകളാക്കിയാണ് ഒമാറി വിഴുങ്ങി യിരുന്നത്. വെറോണിക്കയുടെ വയറ്റിൽ നിന്ന് 92 കാപ്സ്യൂളുകളാണ് ഇതുവരെ പുറത്തെടുത്തത്. 1.800 കിലോ​ഗ്രാം കൊക്കെയ്നാണ് പുറത്തെടുത്ത കാപ്സ്യൂളുകളി ലുണ്ടായിരുന്നത്. ബാക്കിയുള്ളവ കൂടി പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം ഒമാറിയെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ആലുവ സബ്ജയിലിൽ റിമാൻഡ് ചെയ്തു.


Read Previous

കൃഷ്ണ ഗുരുവായൂരപ്പാ’; കേന്ദ്രമന്ത്രിയായി മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

Read Next

ഈ വര്‍ഷം ഹജ്ജിനിടെ 1301 പേര്‍ മരിച്ചെന്ന് സൗദിആരോഗ്യ മന്ത്രി ; 83 ശതമാനം പേരും അനധികൃത തീര്‍ഥാടകര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »