Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വിതരണം ചെയ്തത് 33.50 കോടി, തൃശൂരില്‍ 12 കോടി നല്‍കി; ധര്‍മ്മരാജന്റെ മൊഴി പുറത്ത്


തൃശൂര്‍: കൊടകര കള്ളപ്പണക്കേസില്‍ ഹവാല ഏജന്റ് ധര്‍മ്മരാജന്റെ മൊഴി പുറത്ത്. നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കായി കര്‍ണാടകയില്‍ നിന്നും എത്തിച്ച കള്ളപ്പണം 41.40 കോടി രൂപയാണ്. അതില്‍ കര്‍ണാടകയില്‍ നിന്നും നേരിട്ടെത്തിച്ചത് 14.40 കോടി രൂപ. മറ്റു ഹവാല റൂട്ടു വഴി 27 കോടി രൂപയും കേരളത്തിലേക്ക് എത്തിച്ചുവെന്ന് ധര്‍മ്മരാജന്റെ മൊഴിയില്‍ പറയുന്നു.

കൊണ്ടു വന്ന പണത്തില്‍ രണ്ടു സ്ഥലത്തായി 7.90 കോടി രൂപ കവര്‍ച്ച ചെയ്യപ്പെട്ടു. സേലത്ത് കവര്‍ന്നത് 4.40 കോടിയാണ്. കൊടകരയില്‍ കവര്‍ന്നത് 3.50 കോടി രൂപയു മാണ്. കേരളത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ആകെ വിതരണം ചെയ്തത് 33.50 കോടി രൂപയാണ്. കണ്ണൂരിലേക്ക് 1.40 കോടി നല്‍കി.

കാസര്‍കോട് ഒന്നര കോടി രൂപയാണ് നല്‍കിയത്, കോഴിക്കോട് ഒരു കോടി, ആലപ്പുഴ ഒന്നര കോടി എന്നിങ്ങനെ നല്‍കി. തൃശൂരിലെത്തിച്ചത് 12 കോടി രൂപയാണ്. 10 കോടി രൂപ തിരുവനന്തപുരത്ത് എത്തിച്ചിരുന്നതായും ധര്‍മ്മരാജന്‍ ആദ്യ അന്വേഷണ ഏജന്‍സിക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനൊപ്പം അമിത് ഷായെ കണ്ടിട്ടുണ്ട് എന്ന് ധര്‍മ്മരാജന്‍ മൊഴി നല്‍കിയ തായും റിപ്പോര്‍ട്ടിലുണ്ട്.


Read Previous

സൗദി ഇന്ത്യന്‍ സ്ഥാനപതിയുമായി കൂടികാഴ്ച നടത്തി എന്‍ കെ പ്രേമചന്ദ്രന്‍ എം പി

Read Next

തിരൂര്‍ സതീശനു പിന്നില്‍ ആന്റോ അഗസ്റ്റിന്‍, പുറത്തുവിട്ടത് ഒന്നര വര്‍ഷം പഴക്കമുള്ള ചിത്രം: ശോഭ സുരേന്ദ്രന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »