സ്ട്രെസ് കാരണം ഉന്മേഷമില്ലാതെ ഉറക്കം നഷ്ടപെട്ടവര്‍ക്ക് വേണ്ടി 6 പാനീയങ്ങള്‍


പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ഇതിന്‍റെ കൃതമായ കാരണം കണ്ടെത്തി പരിഹാരം തേടുക പ്രധാനമാണ്. 

സ്‌ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ഇതിന്‍റെ കൃതമായ കാരണം കണ്ടെത്തി പരിഹാരം തേടുക പ്രധാനമാണ്.

 

സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം. 

1. ബ്ലൂബെറി സ്മൂത്തി

ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ സി തുടങ്ങിയവ അടങ്ങിയ ബ്ലൂബെറി സ്മൂത്തി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സ്‌ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും

2. ലാവണ്ടർ ചായ 

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ലാവണ്ടർ ചായ കുടിക്കുന്നതും ഉത്കണ്ഠ കുറയ്ക്കാനും സ്ട്രെസ് കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. 

3. പുതിനയില ചായ

പുതിനയില ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. 

4. മഞ്ഞള്‍ പാല്‍ 

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുളള കുര്‍ക്കുമിന്‍ അടങ്ങിയ മഞ്ഞള്‍ പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. 

5. തുളസിയില വെള്ളം

തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും സ്ട്രെസ് കുറയ്ക്കാന്‍ ഗുണം ചെയ്യും. 

6. പെരുംജീരക വെള്ളം

പെരുംജീരക വെള്ളം കുടിക്കുന്നതും സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടാനും സഹായിക്കും.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.


Read Previous

പ്രണയത്തിന് തണലായി കേരളം, ലൗ ജിഹാദ് ഭീഷണിയിൽ ഝാർഖണ്ഡിൽ നിന്ന് ഭയന്നോടി; കമിതാക്കൾ കായംകുളത്ത് വിവാഹിതരായി

Read Next

പിരീഡ് സമയത്ത് അല്‍പ്പം ഓട്ട്സ് കഴിച്ചാലോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »