മലപ്പുറത്ത് 7 പേര്‍ക്ക് നിപ ലക്ഷണങ്ങള്‍, 37 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്, എം പോക്സ്: സമ്പർക്ക പട്ടികയിൽ 23 പേർ, കൂടെ യാത്ര ചെയ്തവരെ തിരിച്ചറിഞ്ഞു


തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് നിപ രോഗ ലക്ഷണമുള്ളതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 7 പേര്‍ക്ക് നിപ രോഗ ലക്ഷണ മുള്ളതായാണ് മന്ത്രി അറിയിച്ചത്.

നിപ സമ്പര്‍ക്ക പട്ടികയില്‍ 267 പേരുണ്ടെന്നും ഇന്ന് ലഭിച്ച 37 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മറ്റുളളവരുടെ സാമ്പിളുകൾ ഉടൻ പരിശോധനക്ക് അയക്കും. നിപ ഇനി രണ്ടാമതൊരാൾക്ക് ഇല്ല എന്നുറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നിപ ബാധിച്ച് മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയില്‍ നിന്ന മാതാവ് അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരുടെ പുറത്തുവന്ന ഫലം നെഗറ്റീവായിരുന്നു. ഇതോടെ ആകെ 63 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.

കോഴിക്കോട്: എം പോക്സ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമ്പർക്ക പട്ടിക പുറത്ത്. 23 പേരാണ് പട്ടികയിലുള്ളത്. ഇവരുടെ സാമ്പിളുകൾ എടുത്ത് പരിശോധനക്ക് അയക്കും. ദുബായിൽ നിന്നെത്തിയ യുവാവിന് ഒപ്പം യാത്ര ചെയ്ത വിമാനത്തിലെ മുന്നിലും പിന്നിലുമായി 3 വരികളിലുള്ള 43 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്തുമെന്നും ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന രോ​ഗിയുടെ ആരോ​ഗ്യനില തൃപ്തികരമാണ്.

യുഎഇയിൽ നിന്നെത്തിയ മലപ്പുറം എടവണ്ണ സ്വദേശിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. തുടർന്ന് പരിശോധനയും ജാഗ്രതയും കർശനമാക്കി. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുക ളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.


Read Previous

ഇസ്രായേലിനെതിരെ സ്വരം കടുപ്പിച്ച് മുഹമ്മദ്‌ ബിന്‍ സല്‍മാന്‍, രണ്ട് ഉപാധികള്‍ വെച്ചു, സ്വതന്ത്ര പലസ്തീന്‍ രാജ്യം നിലവില്‍ വരണം, ജറുസലേം തലസ്ഥാനമാകണം, നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ഇസ്രായേലിന്‍റെ നീക്കത്തിന് തിരിച്ചടി; ഒമാനും കടുത്ത നീക്കത്തില്‍

Read Next

വൈകുന്തോറും മങ്ങലേൽക്കുന്നത് എൽഡിഎഫിന്; എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റണം; സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി സിപിഐ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »