Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലക്ഷ്യം 100 സീറ്റ്, 90 സീറ്റുകള്‍ ഉറപ്പെന്ന് കനഗോലുവിന്റെ റിപ്പോര്‍ട്ട്: നേരത്തേ കളം പിടിക്കാന്‍ യുഡിഎഫ്; കോണ്‍ഗ്രസിന്റെ മെഗാ പഞ്ചായത്ത് ജനുവരി 19 ന്


കല്‍പ്പറ്റ: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 90 ലേറെ സീറ്റ് ലഭിക്കാന്‍ സാധ്യതയെന്ന് സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ തരംഗം നിലനിര്‍ത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. വയനാട്ടില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ ലക്ഷ്യ 2026 ക്യാംപിന്റെ ഭാഗമായി നടന്ന കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് കനഗോലു റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ ആരാവണം, എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളില്‍ എത്ര ത്തോളം ജയസാധ്യതയുണ്ട് എന്നടതക്കം വിശദമായ പഠന റിപ്പോര്‍ട്ടാണ് കനഗോലു അവതരിപ്പിച്ചിരി ക്കുന്നത്. എന്നാല്‍ 100 ലേറെ സീറ്റുകളില്‍ വിജയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ സൂചിപ്പിച്ചത്. 85 സീറ്റുകളില്‍ വിജയം ഉറപ്പാണെന്നാണ് കണക്കുകൂട്ടല്‍.

തിരഞ്ഞെടുപ്പിന് മുന്നോടിയായി സമര പ്രചാരണ പരിപാടികള്‍.

വി.ഡി. സതീശന്‍ നയിക്കുന്ന കേരള യാത്ര ഫെബ്രുവരിയില്‍.

അധികാരം പിടിക്കുക ലക്ഷ്യമിട്ട് ‘മിഷന്‍ 2026’ എന്ന പേരിലുള്ള കര്‍മ്മപദ്ധതി പ്രതിപക്ഷ നേതാവ് അവതരിപ്പിച്ചു. ജനുവരി മുതലുള്ള മാസങ്ങൡ രാപ്പകല്‍ സമരം അടക്കമുള്ള ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തൊഴിലുറപ്പു ബില്‍ ഭേദഗതിക്കെതിരെ കേന്ദ്രത്തിനെതിരെയും, ശബരി മല സ്വര്‍ണ്ണക്കൊള്ളയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും പ്രക്ഷോഭം നടത്തും. എസ്‌ഐആറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനം നടത്തണമെന്നും തീരുമാനിച്ചിട്ടുണ്ട്.

സര്‍ക്കാരിന് എതിരായ ഇനിയുള്ള പ്രചാരണത്തിന് പ്രത്യേക ടാഗ് ലൈന്‍ തീരുമാനിക്കും. ‘കടക്ക് പുറത്ത്’ അടക്കമുള്ള പേരുകള്‍ പരിഗണനയിലുണ്ട്. തിരഞ്ഞെടുപ്പിന് ഒരുക്കമായുള്ള സമര പ്രചാരണ പരിപാ ടികളിലേക്ക് കടക്കാനും നേതൃ ക്യാമ്പില്‍ തീരുമാനമെടുത്തു. ഇതുപ്രകാരം തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര ഇടപെടലിനെതിരെ രണ്ട് ദിവസത്തെ രാപ്പകല്‍ സമരം, എസ്‌ഐആറുമായി ബന്ധപ്പെട്ട് ഭവന സന്ദര്‍ശനം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ തുടര്‍ സമരങ്ങള്‍ എന്നിവയാണ് പ്രധാന പരിപാടികള്‍.

ഇതിന് പുറമേ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച മുഴുവന്‍ കോണ്‍ഗ്രസ് പ്രതിനിധികളെയും പങ്കെടുപ്പിച്ച് ജനുവരി 19 ന് കോണ്‍ഗ്രസിന്റെ മെഗാ പഞ്ചായത്ത് നടക്കും. സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടു ക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന കേരള യാത്ര ഫെബ്രുവരിയില്‍ നടത്തും. ഇതിന് മുന്‍പ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനുള്ള ഊര്‍ജിത ശ്രമവും ഉടന്‍ ആരംഭിക്കും.

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ മികച്ച വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. നിലവില്‍ അണികള്‍ക്കിടയിലുള്ള ആവേശം മങ്ങാതെ ഒറ്റക്കെട്ടായുള്ള പ്രചാരണ പരിപാടികള്‍ക്ക് എത്രയും വേഗം തുടക്കമിടാനും കെപിസിസി നേതൃ ക്യാമ്പില്‍ തീരുമാനമായി.


Read Previous

വെള്ളാപ്പള്ളിയില്‍ നിന്ന് മൂന്ന് ലക്ഷം വാങ്ങി, പണം വാങ്ങിയെങ്കില്‍ വാങ്ങിയെന്നു തന്നെ പറയും: ബിനോയ് വിശ്വം

Read Next

മേയറാക്കാമെന്ന് പറഞ്ഞതിനാലാണ് മത്സരത്തിനിറങ്ങിയത്; കൗണ്‍സിലറായി തുടരുന്നത് ജയിപ്പിച്ചവരെ ഓര്‍ത്ത്’: ബിജെപി നേതൃത്വത്തിനെതിരെ വീണ്ടും ശ്രീലേഖ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »