കോഴിക്കോട്: വടകരയിലെ ഇടതു സ്ഥാനാര്‍ഥി കെ കെ ശൈലജയ്ക്കും നടി മഞ്ജു വാര്യര്‍ക്കുമെതിരെ കെ എസ് ഹരിഹരന് നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം തെറ്റാണെന്നും തള്ളിപ്പറയുന്നതായും ആര്‍എംപി നേതാവ് കെ കെ രമ. അത്തരം പരാമര്‍ശങ്ങള്‍ ഒരു കാരണവശാലും ഉണ്ടാവാന്‍ പാടില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ പറ്റില്ല. അത് ആര് പറഞ്ഞാലും ശരി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കെ കെ രമ മാധ്യമങ്ങളോട് പറഞ്ഞു.

പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ രംഗത്തുള്ളവരും ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണം. പരാമര്‍ശം വിവാദമായതിന് പിന്നാലെ അദ്ദേഹം നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് തെറ്റ് തിരുത്തി. അതിനെ പോസിറ്റീവായി കാണാവുന്നതാണ്. എന്നാല്‍ ഖേദപ്രകടനത്തിന് ശേഷവും വിവാദമാക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് സിപിഎമ്മിനെ പരോക്ഷമായി സൂചിപ്പിച്ച് കെ കെ രമ വിമര്‍ശിച്ചു.
നോട്ടത്തിലും വാക്കിലും പൊതുപ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണം. പരാമര്‍ശം തെറ്റായിരുന്നുവെന്ന് അദ്ദേഹത്തിന് തന്നെ ബോധ്യപ്പെട്ടു. ഖേദം പ്രകടിപ്പിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞതിനെ പോസിറ്റീവായി കാണാവുന്നതാണ്. സിപിഎമ്മിലെ വിജയരാഘവനും എംഎം മണിയുമൊക്കെ ഇത്തരത്തിലുള്ള പരാമര് ശങ്ങള്‍ നടത്തിയിട്ടുണ്ട്. അവരുടെ ഭാഗത്ത് നിന്ന് ഒരു ഖേദപ്രകടനവും കേട്ടിട്ടില്ല. അതിനെ ന്യായീകരിക്കുന്ന ആളുകളെയാണ് കണ്ടിട്ടുള്ളൂ. എന്നാല്‍ ആര്‍എംപി ഇതിനെ ന്യായീകരിക്കാന്‍ തയ്യാറല്ല.പൂര്‍ണമായി തള്ളിക്കളയുന്നു. ഇക്കാര്യത്തില്‍ മാതൃകാപരമായ നിലപാടാണ് ആര്‍എംപി സ്വീകരിച്ചത്. തെറ്റ് മനസിലാക്കി ഹരി ഹരന് തിരുത്തുകയും ചെയ്തു. ഇതാണ് സമൂഹത്തിന് കൊടുക്കാനുള്ള സന്ദേശമെന്നും കെ കെ രമ പറഞ്ഞു.
സമൂഹത്തില്‍ ഇതൊരു വലിയ പ്രശ്നമാണ്.സമൂഹത്തില്‍ സ്ത്രീകളോടുള്ള കാഴ്ചപ്പാ ടില്‍ ഇപ്പോഴും മാറ്റം ഉണ്ടായിട്ടില്ല. സമൂഹം ഇപ്പോഴും പുരുഷ കേന്ദ്രീകൃതമാണ്. പുരുഷാധിപത്യമുള്ള സമൂഹത്തില്‍ അവരുടെ ഉള്ളിലുള്ള ബോധം എത്ര കഴിഞ്ഞിട്ടും മാറുന്നില്ല.ഹരിഹരനെ സംബന്ധിച്ച് എനിക്ക് അത്ഭുതമാണ് തോന്നിയത്.സത്രീകളുടെ കാര്യത്തില്‍ പുരോഗമനപരമായ നിലപാട് സ്വീകരിക്കുന്നയാളാണ് അദ്ദേഹം.
വാക്കു കൊണ്ടും നോട്ടം കൊണ്ടും ഇതുവരെ ഒരു സ്ത്രീവിരുദ്ധ പരാമര്‍ശം അദ്ദേഹം നടത്തിയിട്ടില്ല. സ്ത്രീകള്‍ പൊതുരംഗത്തേയ്ക്ക് വരണമെന്ന് പറയുന്നയാളാണ്. അദ്ദേഹത്തില്‍ നിന്ന് ഇത്തരം പരാമര്‍ശം ഉണ്ടായപ്പോള്‍ പ്രയാസം തോന്നി. അവരവര്‍ തന്നെ സ്വയം തിരുത്തല്‍ വരുത്താന്‍ തയ്യാറായാല്‍ മാത്രമേ ഈ പ്രശ്നം പരിഹരി ക്കപ്പെടുകയുള്ളൂവെന്നും കെ കെ രമ കൂട്ടിച്ചേര്‍ത്തു.