
കോഴിക്കോട്: രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിവാക്കും എന്നതിന്‍റെ ശക്തമായ സൂചന നൽകി കെ സുധാകരൻ. ഇന്ത്യയെ നയിക്കേണ്ട രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വന്ന് നിൽക്കാൻ കഴിയില്ലെന്ന് സുധാകരൻ പറഞ്ഞു. അതുകൊണ്ട് നമ്മൾ ദുഖിച്ചിട്ടും പ്രയാസപ്പെട്ടിട്ടും കാര്യമില്ലെന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ അനശ്വര നേതാവായി ഉയരാൻ എല്ലാ ഭാവുകങ്ങളും അദ്ദേഹത്തിന് നേരാനും സുധാകരന്‍ ആഹ്വാനം ചെയ്‌തു.
വോട്ടർമാരോട് നന്ദി പറയാൻ വയനാട് ലോക്‌സഭ മണ്ഡലത്തിലെത്തിയ രാഹുലിന് ഒരുക്കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കവെയാണ് കെപിസിസി പ്രസിഡന്‍റിന്‍റെ വാക്കുകള്‍. ഇതിന് മുന്നെ മണ്ഡലമൊഴിയുന്നതടക്കമുള്ള കാര്യത്തിൽ രാഹുൽ എന്തുപറയുമെന്ന ആകാംഷയിലായിരുന്നു ജനങ്ങള്‍.