നെടുമ്പാശേരിയില്‍ ഇനിമുതല്‍ ബാഗേജ് സ്വയം ചെക്ക്- ഇന്‍ ചെയ്യാം; സെല്‍ഫ് ബാഗേജ് ഡ്രോപ് സൗകര്യം, ആഭ്യന്തര മേഖലയിലെ 95% യാത്രക്കാർക്കും ഇപ്പോൾ കൊച്ചി എയർപോർട്ടിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം.


കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇനി ജീവനക്കാരുടെ സഹായമില്ലാതെ തന്നെ യാത്രക്കാര്‍ക്ക് അവരുടെ ചെക്ക് -ഇന്‍ ബാഗുകള്‍ നേരിട്ട് കണ്‍വെയറുകളില്‍ ഇടാം. ആഭ്യന്തര ടെര്‍മിനലില്‍ (ടെര്‍മിനല്‍ വണ്‍) യാത്രക്കാര്‍ക്കായി സെല്‍ഫ് ബാഗേജ് ഡ്രോപ് സൗകര്യം ആരംഭിച്ചു. ഇന്‍ഡിഗോ, എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ വിമാനക്കമ്പ നികള്‍ ഈ സംവിധാനം വിനിയോഗിച്ചുതുടങ്ങി.

ടെര്‍മിനല്‍ ഗേറ്റുകള്‍ക്കരികെ സ്ഥാപിച്ചിട്ടുള്ള 10 കോമണ്‍ യൂസ് സെല്‍ഫ് സര്‍വീസ് (കസ്) കിയോസ്‌കുകളില്‍നിന്ന് യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് പ്രിന്റൗട്ടും ബാഗ് ടാഗ് പ്രിന്റൗട്ടും എടുക്കാം. ബാഗില്‍ ടാഗ് സ്റ്റിക്കര്‍ ഒട്ടിച്ചശേഷം യാത്രക്കാര്‍ക്ക് സ്വയം ബാഗ് ഡ്രോപ് സൗകര്യത്തിലേക്ക് പോകാം. 27 മുതല്‍ 30 വരെയുള്ള ചെക്ക്- ഇന്‍ കൗണ്ടറുകളില്‍ സിയാല്‍ നാല് സെല്‍ഫ് -ബാഗ് ഡ്രോപ് സിസ്റ്റങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ സംവിധാനം സിയാലിന്റെ ബാഗേജ് ഹാന്‍ഡ്ലിങ് സംവിധാനവുമായി സംയോജിപ്പി ച്ചിട്ടുണ്ട്. ഇതിനുള്ള മെഷീനുകള്‍ ക്യാനഡയില്‍നിന്നാണ് ഇറക്കുമതി ചെയ്തത്. ദക്ഷിണ കൊറിയയിലെ സോള്‍ വിമാനത്താവളത്തിലെ അതേ സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു.

ഡിജി യാത്ര സംരംഭവും സിയാല്‍ നേരത്തേ ഒരുക്കിയിരുന്നു. ഡിജി യാത്രയുടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയെ സെല്‍ഫ് -ബാഗ് ഡ്രോപ് സംവിധാനത്തിലേക്ക് സംയോജിപ്പിക്കുന്നതിനുള്ള പദ്ധതിയും സിയാല്‍ ആരംഭിച്ചിട്ടുണ്ട്. സമീപഭാവിയില്‍ യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് എടുക്കാതെ തന്നെ ബാഗേജ് ചെക്ക്- ഇന്‍ ചെയ്യാന്‍ കഴിയും.


Read Previous

അടുത്ത മാസം അവധിക്കു വരാനിരിക്കെയാണ് ദുരന്തവാര്‍ത്ത എത്തിയത്; പുതിയ വീട്ടില്‍ താമസിക്കണമെന്ന ആഗ്രഹം ബാക്കി, വിവാഹത്തിന് നാളെണ്ണിക്കഴിയവെ സ്റ്റെഫിന്റെ മരണം; കണ്ണീരണിഞ്ഞ് പാമ്പാടി

Read Next

തീപിടിത്തത്തിൽ അന്വേഷണം ആരംഭിച്ച് കുവൈത്ത്, മരിച്ചത് 49 പ്രവാസികൾ; മരണം കൂടുതലും പുക ശ്വസിച്ച്; റിയൽ എസ്റ്റേറ്റ് ഉടമകൾക്കും കമ്പനി ഉടമകൾക്കുമെതിരെ നടപടിയെടുക്കാൻ നീക്കം ആരംഭിച്ചു, കമ്പനി ഉടമ ആടുജീവിതം സിനിമയുടെ നിർമാതാവ്, 4000 കോടി ആസ്തിയുള്ള തിരുവല്ല നിരണം സ്വദേശി കെ ജി എബ്രഹാം, അറിയേണ്ടെതെല്ലാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »