Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുഖ്യമന്ത്രി തെറ്റില്‍ നിന്ന് തെറ്റിലേക്ക് പോകുന്നു’; തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് സിപിഎമ്മെന്ന് കെ. മുരളീധരന്‍


കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിയെ വിജയിപ്പിച്ചത് സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സിപിഎമ്മിന്റെ ഉദ്യോഗസ്ഥര്‍ 5600 വോട്ട് ബിജെപിക്ക് ചേര്‍ത്തുകൊടുത്തുവെന്നും മുരളീധരന്‍ ആരോപിച്ചു.

കരുവന്നൂര്‍ കേസില്‍ നിന്ന് തലയൂരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബിജെപിക്ക് വോട്ട് ചോര്‍ത്തി കൊടുത്തത്. ഇഡി അന്വേഷണം നേരിടുന്ന എം.കെ കണ്ണനെ ചെയര്‍മാനാക്കിയാണ് സിപിഎം തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഒരു ഭാഗത്ത് ബിജെ പിയെ കുറ്റം പറയുകയും മറുഭാഗത്ത് ബിജെപിയെ സഹായിക്കുകയും ചെയ്യുന്ന പ്രവണതയാണ് മുഖ്യമന്ത്രിയുടേതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയനെയും മുരളീധരന്‍ രൂക്ഷമായി വിമര്‍ശിച്ചു. പിണറായി വിജയന്‍ തെറ്റില്‍ നിന്ന് തെറ്റിലേക്ക് പോകുകയാണ്. അദേഹത്തിന്റെ നേതൃത്വം ഉള്ളിടത്തോളം കാലം സിപിഎം കേരളത്തില്‍ രക്ഷപ്പെടില്ലെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

ടി.പി കേസില്‍ ഒരു പ്രതിയേയും രക്ഷപ്പെടാന്‍ യുഡിഎഫ് അനുവദിക്കില്ല. ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദേഹം വ്യക്തമാക്കി. ഏത് ട്രെന്റിലാണ് കേരളത്തില്‍ യുഡിഎഫ് വിജയിച്ചതെന്നും ഈ ട്രെന്റ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സഹായിക്കുമോയെന്ന് പഠിക്കണമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

2019ല്‍ ഇതിനേക്കാള്‍ ഒരു സീറ്റ് അധികം കോണ്‍ഗ്രസ് ജയിച്ചിരുന്നു. പക്ഷേ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് തോറ്റു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം പഠിച്ച് ഈ നേട്ടം അടുത്ത തിരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടു ത്തണമെന്നും അദേഹം വ്യക്തമാക്കി.


Read Previous

നീറ്റ് പരീക്ഷ ക്രമക്കേട്: രാജ്യത്താകെ 63 വിദ്യാര്‍ത്ഥികളെ ഡീ ബാര്‍ ചെയ്തു; പുനപരീക്ഷ എഴുതിയത് 813 പേര്‍,750 പേര്‍ പരീക്ഷയ്ക്ക് എത്തിയില്ല

Read Next

ആന്ധ്രയില്‍ നാല് പ്രമുഖ വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തി വെച്ച് കേബിള്‍ ഓപ്പറേറ്റര്‍മാര്‍; പിന്നില്‍ ടിഡിപിയെന്ന് ആരോപണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »