Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വധശിക്ഷയ്ക്കെന്നല്ല, പ്രതിയാക്കാന്‍ പോലും തെളിവില്ല’; കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും മുഴുവൻ പരാജയങ്ങളും ചൂണ്ടിക്കാട്ടി തൂക്കുകയറില്‍ നിന്ന് ഗിരീഷിനെ മോചിപ്പിച്ച് ഹൈക്കോടതി


കൊച്ചി: കൊലക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കിടന്ന ആളെ പത്ത് വർഷത്തിനു ശേഷം കുറ്റവിമുക്തനാക്കി. കുണ്ടറ ആലീസ് വധക്കേസിലെ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗിരീഷ് കുമാറിനെയാണ് ഹൈക്കോടതി കുറ്റവിമുക്ത നാക്കിയത്. നിഷ്കളങ്കനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി വെറുതെ വിട്ടത്. ​ഗിരീഷ് കുമാറിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരൻ നമ്പ്യാർ, വി എം ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് വിധിച്ചു.

2013ലാണ് ഒറ്റയ്ക്ക് താമസിച്ചിരുന്ന കുണ്ടറ മുളവന കോട്ടപ്പുറം എവി സദനത്തിൽ വർഗീസിന്റെ ഭാര്യ ആലീസ് (57) കൊലചെയ്യപ്പെടുന്നത്. വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തെന്നും കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നു എന്നാണ് കേസ്. തുടർന്ന് 2018ൽ കൊല്ലം അഡീഷനൽ ജില്ലാ സെഷൻസ് കോടതി (4) ഗിരീഷ് കുമാറിന് വധശിക്ഷ വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ​ഗിരീഷ് കുമാർ നൽകിയ ഹർജിയിലാണ് പ്രോസിക്യൂഷനു യാതൊരു തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല എന്ന് കോടതി ചൂണ്ടിക്കാട്ടിയത്.

കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും മുഴുവൻ പരാജയങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി. ഗിരീഷ് കുമാറിനെ മോചിപ്പിച്ചതു കൊണ്ടു മാത്രം നീതിന്യായ വ്യവസ്ഥയ്ക്ക് ഏറ്റ കളങ്കവും അയാൾ‍ അനുഭവിച്ച മനുഷ്യാവകാശ ലംഘനവും മാറില്ലെന്നും കോടതി വ്യക്തമാക്കി. ഇത് കണക്കാക്കിയാണ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചത്.

ഗിരീഷാണ് കുറ്റം ചെയ്തതെന്നു തെളിയിക്കാനുള്ളതൊന്നും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. കുറ്റകൃത്യം നടന്നിടത്ത് പ്രതിയുടെ സാന്നിധ്യം തെളിയിക്കുന്ന ഒന്നും ഹാജരാക്കിയിട്ടില്ല. പ്രതിയുടെ പങ്കിലേക്ക് വിരൽ ചൂണ്ടുന്ന ശാസ്ത്രീയമായ തെളിവുകളും ഹാജരാക്കിയിട്ടില്ല. കൊലപാതകത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന കത്തിയിൽനിന്ന് വിരലടയാളം ലഭിച്ചിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ മോഷണമുതൽ കണ്ടെടുത്തതും സിം കാർഡുള്ള ജീന്‍സ് കണ്ടെടുത്തതും പ്രതിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.

25 പവനാണ് ആലീസിന്റെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത്. എന്നാൽ കണ്ടെടുത്തതാകട്ടെ 25 ​ഗ്രാം സ്വർണവും. ഇത് ആലീസിന്റേതാണ് എന്ന് ഭർത്താവിന് പോലും തിരിച്ചറിയാ നായിട്ടില്ല. ​ഗിരീഷിന് വധശിക്ഷയ്ക്ക് വിധിച്ചത് 18ാം സാക്ഷിയുടെ മൊഴി പ്രകാരമാണ്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെയാണ് പ്രതി ലക്ഷ്യമിടുന്നത് എന്ന് കാണിക്കാൻ വേണ്ടി മാത്രമുള്ളതായിരുന്നു ഈ മൊഴി. പല മൊഴികളും സംശയകരമാണ് എന്നായി രുന്നു ഹൈക്കോടതിയുടെ വിലയിരുത്തൽ. ആ​ലീ​സി​നെ അ​വ​സാ​നം ക​ണ്ട​വ​രെ വി​സ്ത​രി​ക്കു​ക​യോ സം​ഭ​വ​സ്ഥ​ല​ത്ത്​ ക​ണ്ട ക​ത്തി ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. സിം ​കാ​ർ​ഡു​ക​ൾ ക​ണ്ടെ​ടു​ത്ത സാ​ഹ​ച​ര്യം വി​ശ്വാ​സ​യോ​ഗ്യ​മ​ല്ല. ഗി​രീ​ഷി​നെ പ്ര​തി​യാ​ക്കാ​നു​ള്ള പ്രാ​ഥ​മി​ക സാ​ഹ​ച​ര്യം പോ​ലു​മി​ല്ലെന്നും കോടതി വ്യക്തമാക്കി

​ഗിരീഷ് കുമാറിന് വധശിക്ഷ വിധിച്ച വിചാരണ കോടതി നടപടിയേയും ഹൈ ക്കോടതി വിമർശിച്ചു. പ്രതിയെ വധശിക്ഷയ്ക്കു വിധിക്കാൻ പോയിട്ട് ചുമത്തപ്പെട്ട ഏതെങ്കിലും കുറ്റം നിലനിൽക്കുന്ന തെളിവുകൾ പോലും വിചാരണക്കോടതിയിലെ ജഡ്ജിക്കു മുൻപിൽ ഉണ്ടായിരുന്നില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. വധശിക്ഷ വിധിക്കുന്നതിന് ‘അപൂർവങ്ങളിൽ അപൂർവമായ’ കേസ് എന്നു പറയാൻ എന്താണുള്ളത് എന്നുപോലും വിചാരണക്കോടതിയിൽ നിന്ന് ചോദ്യമുണ്ടായില്ല എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.


Read Previous

അനിലിനോട് പിണങ്ങി കല പോയത് കൊച്ചിയിലെ തുണിക്കടയിൽ ജോലിക്ക്; വിളിച്ചുകൊണ്ടുവന്ന ശേഷം കാറിൽവച്ച് കൊലപ്പെടുത്തി

Read Next

അപേക്ഷയിലെ അക്ഷരത്തെറ്റ് കണ്ട വിഷമത്തിലാണ് പറഞ്ഞത്; പര്‍വതീകരിക്കേണ്ടതില്ല; ജനാധിപത്യ രാജ്യമല്ലേ, ചര്‍ച്ച നടക്കട്ടെ; വിശദീകരണവുമായി സജി ചെറിയാന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »