റോഡിലേക്ക് കാല്‍ വഴുതി വീണു, എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ഇടിച്ചിട്ടു; വയോധികന് ദാരുണാന്ത്യം


കണ്ണൂര്‍: ഇരിട്ടിയില്‍ വയോധികന്‍ അപകടത്തില്‍ മരിച്ചു. ഇടുക്കി സ്വദേശിയായ രാജനാണ് മരിച്ചത്. മഴയത്ത് കുട ചൂടി നടപ്പാതയിലൂടെ നടക്കുകയായിരുന്ന രാജന്‍ കാല്‍ തെന്നിയാണ് റോഡിലേക്ക് വീണത്. വീണ സ്ഥലത്തു നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ വാഹനം ഇടിച്ച് തെറിപ്പിച്ചു. പരിക്കേറ്റ് രാജന്‍ റോഡില്‍ കിടക്കുമ്പോള്‍ വാഹനങ്ങള്‍ ഇതുവഴി കടന്നുപോയി. അതിന് ശേഷം മറ്റൊരു ലോറി രാജന്റെ ശരീരത്തിലൂടെ കയറിയിറങ്ങി.

പിന്നീട് വന്ന ബസിലെ ഡ്രൈവര്‍മാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും രാജനെ രക്ഷിക്കാന്‍ സാധിച്ചില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.


Read Previous

എസ്എഫ്ഐയുടേത് വിദ്യാർഥികൾക്കൊപ്പം നിൽക്കുന്ന ആശയം; സിപിഎം മാത്രമല്ല സിപിഐയും തിരുത്തണം’: ബിനോയ് വിശ്വം

Read Next

ഉമ്മൻ ചാണ്ടിയെ ഓർക്കാതെ ഈ ചരിത്ര നിമിഷം പൂർത്തിയാകില്ല’: എഎൻ ഷംസീർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »