മട്ടന്നൂരില്‍ ഓടുന്ന കാര്‍ വെള്ളക്കെട്ടില്‍ ഒലിച്ചുപോയി; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു


കണ്ണൂര്‍: മട്ടന്നൂരില്‍ കനത്തമഴയില്‍ വെള്ളം കയറിയ റോഡിലൂടെ ഓടിച്ചുപോകു ന്നതിനിടെ, കാര്‍ വെള്ളക്കെട്ടില്‍ ഒഴുകിപ്പോയി. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

വ്യാഴാഴ്ച പുലര്‍ച്ചെ വെളിയമ്പ്ര കൊട്ടാരം പെരിയത്താണ് സംഭവം. കര്‍ണാടക രജിസ്‌ട്രേഷന്‍ കാറാണ് മുങ്ങിയത്. വെള്ളം കയറിയ റോഡിലൂടെ ഓടിച്ചു പോകു ന്നതിനിടെ, റോഡരികില്‍ വെള്ളം നിറഞ്ഞ താഴ്ച്ചയിലേക്ക് നിയന്ത്രണം വിട്ട് കാര്‍ ഒഴുകുകയായിരുന്നു.

കാറിലുണ്ടായിരുന്ന രണ്ടു പേര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അതേ സമയം കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. നദികള്‍ കരകവിഞ്ഞ് ഒഴുകിയതിനാല്‍ കണ്ണൂര്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഉരുള്‍ പൊട്ടല്‍ കാരണം കണ്ണൂര്‍ – മാനന്തവാടി റോഡിലെ പാല്‍ച്ചുരം അടച്ചിട്ടുണ്ട്.


Read Previous

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

Read Next

പെണ്‍കുട്ടികള്‍ കെഎസ്ആര്‍ടിസി ബസില്‍; ആലുവയില്‍ നിന്ന് കാണാതായ മൂന്നുപേരെയും കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »