ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
കണ്ണൂര്‍: മലവെള്ളപ്പാച്ചിലില്‍ പാലം ഒലിച്ചുപോയതിനെ തുടര്‍ന്ന് തുരുത്തില്‍ ഒറ്റപ്പെട്ടു പോയ പിഞ്ച് കുഞ്ഞ് ഉള്‍പ്പടെ മൂന്നു പേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ ചെറുപുഴയിലാണ് പേമാരിയിലും ചുഴലിക്കാറ്റിലും വീട് ഒറ്റപ്പെട്ടുപോയത്.
കനത്ത മഴ തുടരുന്നതിനിടെയാണ് തേജസ്വിനി പുഴയ്ക്ക് സമീപത്തെ തുരുത്തില്‍പ്പെട്ട കൈകുഞ്ഞടക്കുള്ള കുടുംബത്തെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചത്. വ്യാഴാഴ്ച വൈകീട്ടോ ടെയാണ് കുടുംബം ഇവിടെ കുടുങ്ങിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുക യായിരുന്നു.
പുഴയിലൂടെ തുരത്തിലേക്ക് നാട്ടുകാര്‍ നിര്‍മ്മിച്ച മരപ്പാലമുണ്ടായിരുന്നു. കനത്ത മഴയില്‍ മരപ്പാലം ഒഴുകിപ്പോയതോടെ വീട്ടുകാര്‍ ഒറ്റപ്പെട്ടു. മനൂപ്, ബിജി, ഒന്നരമാസം പ്രായമുള്ള ആരോണ്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ തുരുത്തിലേക്ക് മറ്റൊരു പാലമുണ്ടാക്കിയാണ് ഫയര്‍ഫോഴ്‌സ് ഇവരെ കരയ്‌ക്കെ ത്തിച്ചത്. ഇവരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി.