കൊല്ലം: പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് കേസിൽ സിപിഐഎം വനിത നേതാവ് അറസ്റ്റിൽ. കൊല്ലം ഉളിയക്കോവിൽ സ്വദേശിയും സിപിഎം ആശ്രാമം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ഷൈലജയാണ് പോലീസ് പിടിയിലായത്. പോസ്റ്റ് ഓഫീസ് മഹിളാ പ്രധാൻ ഏജൻ്റായി പ്രവർത്തിക്കുകയായിരുന്നു ഷൈലജ. 2017 മുതൽ 2022 നിക്ഷേപക രിൽ നിന്ന് സമാഹരിച്ച തുക പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചില്ല. നിക്ഷേപകർ തുക മടക്കി വാങ്ങാൻ എത്തിയപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്.

2017 മുതൽ 2022 വരെ പോസ്റ്റൽ നിക്ഷേപകരിൽ നിന്ന് സമാഹരിച്ച തുകയാണ് ഷൈലജ തട്ടിയെടുത്തത്. പോസ്റ്റൽ ഡിപ്പാർട്ട് മെൻറിൻ്റെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ കൊല്ലം ഈസ്റ്റ് പോലീസ് കാട്ടിയ മെല്ലപ്പോക്ക് അന്വേഷണത്തിലും തുടരുകയാണ്.
തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങുകയോ തെളിവെടുപ്പ് നടത്തുകയോ ചെയ്തില്ല. കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന പ്രതി ജാമ്യ ത്തിനായി നിലവിൽ ഹൈക്കോടതിയെയും സമീപിച്ചിരിക്കുകയാണ്. പൊതുജനങ്ങളെ പറ്റിച്ച് വലിയ തുക പ്രതി തട്ടിയെടുത്തിട്ടും പോലീസ് അന്വേഷണം കാര്യക്ഷമം ആകാത്തതിൽ പോസ്റ്റൽ ഡിപ്പാർട്ട്മെൻറിനും നിക്ഷേപകർക്കും അമർഷമുണ്ട്.