വയനാട്ടില്‍ കോളറ ബാധിച്ച് ആദിവാസി വീട്ടമ്മ മരിച്ചു; 22കാരന് കോളറ സ്ഥിരീകരിച്ചു; 10 പേര്‍ ആശുപത്രിയില്‍


കല്‍പ്പറ്റ്: വയനാട് നൂല്‍പ്പുഴയില്‍ കോളറ ബാധിച്ച് ആദിവാസി വീട്ടമ്മ മരിച്ചു. തോട്ടാ മൂല കുണ്ടാണംകുന്ന് സ്വദേശി വിജില ആണ് മരിച്ചത്. 30 വയസായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടര്‍ന്ന് വിജില മരിച്ചത്. ഈ പ്രദേശത്തെ 10 പേര്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരു 22 കാരനും കോളറ സ്ഥിരീകരിച്ചു.

പൂര്‍ണമായ ജലശുചിത്വമാണ് കോളറയെ പ്രതിരോധിക്കാന്‍ വേണ്ടത്. മഴവെള്ളമോ മലിനജലമോ കുടിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണ മെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. മലിനജലത്തിലൂടെ പരക്കുന്ന വിബ്രിയോ കോളറെ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതര രോഗമാണ് കോളറ. ശരീരത്തിലെ ജലാംശം ഛര്‍ദിയും അതിസാരവും മൂലം നഷ്ടപ്പെട്ടു ചെറുകുടല്‍ ചുരുങ്ങുന്ന രോഗമാണ് ഇത്.

ഛര്‍ദി. വയറിളക്കം, കാലുകള്‍ക്ക് ബലക്ഷയം, ചെറുകുടല്‍ ചുരുങ്ങല്‍, ശരീരത്തില്‍ നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടല്‍, തളര്‍ച്ച, വിളര്‍ച്ച, മൂത്രമില്ലായ്മ, തൊലിയും വായയും ചുക്കിച്ചുളിയുക, കണ്ണീര്‍ ഇല്ലാത്ത അവസ്ഥ, കുഴിഞ്ഞ കണ്ണുകള്‍, മാംസ പേശികളുടെ ചുരുങ്ങല്‍, നാഡീ മിടിപ്പില്‍ ക്രമാതീതമായ വര്‍ധന, ഭക്ഷണ പദാര്‍ഥ ങ്ങള്‍ ദഹിക്കാതെ പുറത്തുവരുന്ന അവസ്ഥയാണ് ലക്ഷണങ്ങള്‍.


Read Previous

75-ാം വയസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിരമിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് മറ്റു മാര്‍ഗങ്ങളിലൂടെ കസേര നഷ്ടപ്പെടും; പ്രധാനമന്ത്രിക്കെതിരെ വാക്‌പോരുമായി സുബ്രഹ്‌മണ്യന്‍ സ്വാമി

Read Next

വയനാട് ദുരന്തം: 691 കുടുംബങ്ങള്‍ക്ക് 15,000 രൂപ, 100 കുടുംബങ്ങള്‍ക്ക് വീടുകള്‍; ദുരിതാശ്വാസ ധനശേഖരണം വഴി സമാഹരിച്ചെത് 27 കോടി രൂപ: സാദിഖലി ശിഹാബ് തങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »