മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനിവാര്യമല്ല, ടണല്‍ നിര്‍മിക്കണം’; ബദല്‍ നിര്‍ദേശവുമായി ഇ ശ്രീധരന്‍


കോഴിക്കോട്: മുല്ലപെരിയാറില്‍ പുതിയ ഡാം അനിവാര്യമല്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. റിസര്‍വോയറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് ടണലും വെള്ളം ശേഖരിക്കാന്‍ ചെറിയ ഡാമുകളും നിര്‍മിക്കണമെന്നും ബദല്‍ നിര്‍ദേശമായി ഇ ശ്രീധരന്‍ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണവും മുല്ലപെരിയാര്‍ ഭീഷണിക്ക് പരിഹാരവും എന്ന വിഷയ ത്തില്‍ കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുരങ്കം നിര്‍മിച്ചാല്‍ മുല്ലപ്പെരിയാര്‍ ഭീഷണിയുണ്ടാവില്ല. ബലപ്പെടുത്തിയാല്‍ 50 വര്‍ഷത്തേക്ക് ഭീഷണിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന നിലയിലുള്ള നിര്‍ദേശമാണ് ഇ ശ്രീധരന്‍ മുന്നോട്ട് വച്ചിട്ടുള്ളത്.

നാല് കിലോമീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ വിസ്താരത്തിലും തമിഴിനാട്ടിലേക്ക് തുരങ്കം നിര്‍മിക്കാമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. ഡാം നിര്‍മാണം ചെലവേറിയതാണെന്ന് അഭി പ്രായപ്പെട്ട അദ്ദേഹം ജലനിരപ്പ് 100 അടിയില്‍ നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.


Read Previous

മുകേഷ്, ജയസൂര്യ,ഇടവേള ബാബു തുടങ്ങിയവര്‍ക്കെതിരായ പരാതി; മൊഴിയെടുത്തത് 10 മണിക്കൂര്‍, 7 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ്

Read Next

ലൈംഗികാരോപണം: കോണ്‍ഗ്രസ് നേതാവ് വി എസ് ചന്ദ്രശേഖരന്‍ പാര്‍ട്ടി ചുമതലകള്‍ രാജിവെച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »