Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇപി  ജയരാജൻ   രാഷ്ട്രീയം വിടുന്നു‌? പാർട്ടിക്ക് അവധി അപേക്ഷ നൽകാൻ സാദ്ധ്യത, രാഷ്ട്രീയ ജീവിതത്തിലെ വിവാദങ്ങളുണ്ടാകും; ആത്മകഥയെഴുതാനൊരുങ്ങി ഇ പി


തിരുവനന്തപുരം: ഇപി ജയരാജൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ ഒരുങ്ങു ന്നതായി റിപ്പോർട്ട്. ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതോടെ പദവി കൾ ഇല്ലാത്ത അവസ്ഥയിലായതിനാലാണ് രാഷ്ട്രീയം മതിയാക്കുന്നതിനെ ക്കുറിച്ച് അദ്ദേഹം ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിനുള്ള ആദ്യപടിയായി നേതൃത്വ ത്തിന് അവധി അപേക്ഷ നൽകാനും സാദ്ധ്യതയുണ്ടത്രേ. കിട്ടുന്ന പെൻഷനും വാങ്ങി വീട്ടിലിരുന്നാലെന്താ എന്ന ചിന്തയിലാണെന്ന് അദ്ദേഹം സമീപകാലത്ത് മാദ്ധ്യമ ങ്ങളോട് പറഞ്ഞിരുന്നു. അതിനിടെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി യേക്കും എന്നും കേൾക്കുന്നുണ്ട്. എന്നാൽ അദ്ദേഹം കേന്ദ്രകമ്മിറ്റി അംഗമായി തുടരു മെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്.

അതേസമയം, എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയ പാർട്ടി നപടിയെ ക്കുറിച്ച് പ്രതികരിക്കാൻ ഇപി ഇതുവരെ തയ്യാറായിട്ടില്ല. അദ്ദേഹം ഇപ്പോൾ കണ്ണൂരിലെ വീട്ടിലാണ്. ആരോഗ്യപ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടിലാണെന്നും മാദ്ധ്യമങ്ങളെ കാണാൻ തയ്യാറാകുമ്പോൾ അറിയിക്കാമെന്നുമാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. തുട‌ർ പ്രവർത്തനങ്ങൾ തീരുമാനിച്ചുറപ്പിച്ചശേഷം മാത്രമാകും അദ്ദേഹം മാദ്ധ്യമങ്ങളെ കാണുക എന്നും കേൾക്കുന്നുണ്ട്. എന്നാൽ അത് എപ്പോഴു ണ്ടാകുമെന്ന് വ്യക്തതയില്ല. സിപിഎമ്മിന്റെ സംസ്ഥാനത്തെ ഏറ്റവും ഉന്നത നേതാക്കളിലൊരാൾ എന്നനിലയിൽ ഇപിയുടെ ഏത് തീരുമാനത്തിനും രാഷ്ട്രീയ പ്രാധാന്യമുണ്ട്.

ഇപിക്കെതിരെയുള്ള നടപടി പാർട്ടി നേരത്തേ ആലോചിച്ചുറപ്പിച്ചതാണെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ഇന്നുമുതൽ പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങളിലേക്ക് കടക്കുക യാണ്. സമ്മേളനങ്ങളിലേക്ക് കടന്നാൽ പാർട്ടി രീതിയനുസരിച്ച് സംസ്ഥാന സമ്മേളനം വരെ നടപടികളുണ്ടാകാറില്ല. ഇതിൽ നിന്നുതന്നെ നടപടി നേരത്തെ ആലോചിച്ചുറ പ്പിച്ചതാണെന്ന് വ്യക്തമാണ്. വരുന്ന ഫെബ്രുവരിയിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം ഇപിയുടെ രാഷ്ട്രീയ ഭാവി നിശ്ചയിക്കും.

അതിനിടെ എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ ഇ പി ജയരാജന്‍ ആത്മകഥയെഴുതുന്നു. രാഷ്ട്രീയ ജീവിതത്തിലുണ്ടായ വിവാദങ്ങളും ആത്മകഥയിലുണ്ടാവുമെന്നാണ് സൂചന. അതേസമയം ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ പി ജയരാജനെ മാറ്റിയെങ്കിലും അച്ചടക്ക നടപടി ഉണ്ടാകാന്‍ സാധ്യത കുറവാണ്. സമ്മേളനകാലത്ത് സംഘടനാ നടപടി പാടില്ലെന്നാണ് സി പി എമ്മിന്റെ ചട്ടം. നടപടി വേണമെങ്കില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കഴിയേണ്ടി വരും. മെയില്‍ 75 വയസ്സ് പൂര്‍ത്തിയാകുന്ന ഇപി ജയരാജനെ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യവും ഉയര്‍ന്നുവരുന്നുണ്ട്. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ പി ജയരാജനെ മാറ്റിയത് പാര്‍ട്ടിയുടെ അച്ചടക്ക നടപടിയല്ല എന്നാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്

പവർഗ്രൂപ്പ് കൈവിട്ടതോടെ….

സിപിഎമ്മിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞാൽ ഇപി ജയരാജനായിരുന്നു മുഖ്യൻ. കോടിയേരിയുടെ വിയോഗത്തിനുശേഷം പാർട്ടി സെക്രട്ടറി സ്ഥാനം കിട്ടുമെന്ന് ഇപി ഉറച്ചുവിശ്വസിച്ചിരുന്നു. എന്നാൽ അത് അപ്രതീ ക്ഷിതമായി അകന്നുപോവുകയായിരുന്നു. സെക്രട്ടറിസ്ഥാനം കിട്ടാതെ വന്നതോടെ പാർട്ടിയുമായി ഇടഞ്ഞുതുടങ്ങി. പോളിറ്റ് ബ്യൂറോയിലും അവസരം കിട്ടാത്തത് അക ൽച്ച വർദ്ധിപ്പിച്ചു. പാർട്ടി സമ്മേളനങ്ങളിലും പാർട്ടി പരിപാടികളിൽ വിട്ടുനിന്നും പലപ്പോഴും അദ്ദേഹം നീരസം പരസ്യമാക്കുകയും ചെയ്തിരുന്നു.


Read Previous

‘തമിഴ് സിനിമയില്‍ പ്രശ്‌നങ്ങളില്ല; മലയാളത്തില്‍ മാത്രമാണ് പ്രശ്‌നം; ഹേമ കമ്മറ്റി വിഷയത്തില്‍ നടന്‍ ജീവ

Read Next

‘പരാതിയില്‍ ഉറച്ച് നില്‍ക്കുന്നു, ആരോപണങ്ങള്‍ തെറ്റെന്ന ജയസൂര്യയുടെ വാദം കള്ളം’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »