സിനിമയിൽ പവർ ഗ്രൂപ്പുണ്ട്; മമ്മൂട്ടിയും മോഹൻലാലും പ്രശ്നങ്ങളറിയാൻ ശ്രമം നടത്തണം: പ്രതികരിച്ച് പദ്മപ്രിയ


ഹേമ കമ്മറ്റി റിപ്പോർട്ടിനോട് പ്രതികരിച്ച് നടി പദ്മപ്രിയ. സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്നും മമ്മൂട്ടിയും മോഹൻലാലും പ്രശ്നങ്ങളറിയാൻ ശ്രമം നടത്തണമെന്നും പദ്മപ്രിയ പ്രതികരിച്ചു. അമ്മ സംഘടനയ്ക്ക് നട്ടെല്ലും തലയുമില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പദ്മപ്രിയ തുറന്നടിച്ചു

താരസംഘടനയായ അമ്മയ്ക്ക് തലയും നട്ടെല്ലുമില്ല. ഭരണസമിതിയുടെ കൂട്ടരാജി നിരുത്തവാദപരമാണ്. കൂട്ടരാജി പ്രതീക്ഷിച്ചിരുന്നതല്ല. എന്ത് ധാർമികത ഉയർത്താണ് കൂട്ടരാജിയെന്ന് മനസിലാവുന്നില്ല. ആരൊക്കെ നിഷേധിച്ചാലും സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. വെറും ലൈംഗികാരോപണമെന്ന നിലയ്ക്കാണ് സിനിമാ സംഘടനകൾ ഈ സംഭവങ്ങളെ കാണുന്നത്. എന്നാൽ, ലൈംഗികാതിക്രമം നടക്കുന്നത് അധികാരശ്രേണി യുള്ളതിനാലാണ്. അതാരും കണക്കാക്കുന്നില്ല.

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെപ്പറ്റി ഒന്നും അറിയില്ലെന്ന് പറഞ്ഞ മമ്മൂട്ടിയും മോഹൻലാലും പ്രശ്നങ്ങളറിയാൻ ശ്രമം നടത്തണം. അവരുടെ പ്രതികരണ ത്തിൽ നിരാശയുണ്ട്. ഡബ്ല്യുസിസി അംഗങ്ങൾ പോയിക്കണ്ടതിന് പിന്നാലെ സർക്കാർ ഹേമ കമ്മറ്റിയെ നിയോഗിച്ചു എന്നത് വലിയ കാര്യം. എന്നാൽ, കമ്മറ്റി റിപ്പോർട്ട് നാലര വർഷം പുറത്തുവിടാതിരുന്നതിന് സർക്കാർ മറുപടി പറയണം. കമ്മിറ്റി ശുപാർശക ളിൽ എന്ത് നടപടികൾ സ്വീകരിക്കുന്നുവെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു എന്നത് വിഷയത്തിലെ പൂർണ പരിഹാര മല്ല. ഇത്രയും വയസായില്ലേ, ഇനി നിർത്തിക്കൂടേ എന്ന് തനിക്ക് 25-26 വയസുള്ളപ്പോൾ ഒരു ലീഡിങ് പ്രൊഡക്ഷൻ മാനേജർ ചോദിച്ചു എന്നും പദ്മപ്രിയ പ്രതികരിച്ചു.

ഇതിനിടെ നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അടിമാലി പോലീസ് കേസെടുത്തു. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായി രുന്നു ജൂനിയർ ആർട്ടിസ്റ്റായ നടിയുടെ പരാതി. ഓൺലെെനായി ഡിഐജിക്കായിരുന്നു യുവതി പരാതി നൽകിയത്. ഈ പരാതിയാണ് അടിമാലി പൊലീസിന് കെെമാറിയി രിക്കുന്നത്. യുവതിയുടെ മൊഴി ഓൺലെെനിൽ രേഖപ്പെടുത്തിയതിന് ശേഷമാണ് ബാബുരാജിനെതിരെ കേസെടുത്തിരിക്കുന്നത്.

അടിമാലിയിലുള്ള ബാബുരാജിന്റെ റിസോർട്ടിലെ മുൻ ജീവനക്കാരിയായിരുന്നു പരാതിക്കാരി. കേസിൻ്റെ വിശദാംശങ്ങൾ അടുത്ത ദിവസം തന്നെ പ്രത്യേക അന്വേ ഷണ സംഘത്തിന് കൈമാറുമെന്ന് അടിമാലി പൊലീസ് അറിയിച്ചു. സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് അടിമാലിയിലെ റിസോർട്ടിലും ആലുവയിലെ വസതിയിലും വച്ച് ബാബുരാജ് പീഡിപ്പിച്ചു എന്നാണ് പരാതി.

അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ ആസൂത്രിതമാണെന്നാണ് ബാബുരാജ് പറയുന്നത്. 2019-ൽ താൻ മൂന്നാറിലാണ് താമസിക്കുന്നതെന്നും 2020-ലാണ് ആലുവയിലേക്ക് വീട്ടിലേക്ക് മാറിയതെന്നും ബാബുരാജ് പറഞ്ഞു.


Read Previous

വീരമൃത്യു വരിച്ച സൈനികരെ അപമാനിച്ചു; ട്രംപ് ആർലിങ്ടൺ ശ്‌മശാന ഭൂമിയില്‍ നടത്തിയത് രാഷ്‌ട്രീയ നാടകമെന്ന് കമല

Read Next

കേരള ക്രിക്കറ്റ് ലീഗ്: കാലിക്കറ്റിനെതിരേ ഏരീസ് കൊല്ലം സെയ്‌‍ലേഴ്‌സിന് എട്ട് വിക്കറ്റ് ജയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »