ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
കണ്ണൂര്‍: ചടയന്‍ ഗോവിന്ദന് അനുസ്മരണ പരിപാടിയില്‍ നിന്നും ഇപി ജയരാജന് വിട്ടു നിന്നതില്‍ വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്. ഇ പി ജയരാജന് ആരോഗ്യപ്രശ്നമുണ്ട്. അദ്ദേഹം ആയുര്‍വേദ ചികിത്സയിലാണ്. അതി നാല് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നുവെന്നും എം വി ജയരാജന് വിശദീകരിക്കുന്നു.
കണ്ണൂര്‍ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിലാണ് ചടയന്‍ അനുസ്മരണ പരിപാടി നടന്നത്. ഇവിടെ പുഷ്പാര്‍ച്ചനയില്‍ കേന്ദ്രക്കമ്മിറ്റി അംഗമായ ഇപി ജയരാജന് പങ്കെടുക്കുമെന്നാ യിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പരിപാടിയില്‍ ഇപി ജയരാജന്റെ അസ്സാന്നിധ്യം വാര്‍ത്തയായതോടെയാണ് ജില്ലാ സെക്രട്ടറി വിശദീകരണവുമായി രംഗത്തു വന്നത്.
സ്മൃതി മണ്ഡപത്തില്‍ സിപിഎം പി ബി അംഗം എ വിജയരാഘവന്, ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്, മുന്‍ എംഎല്‍എ ടിവി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇ പി ജയരാജന് കടുത്ത അതൃപ്തിയിലാണ്. അതിന് ശേഷം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനോ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാനോ ഇ പി ജയരാജന് തയ്യാറായിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് 31 നാണ് ഇപി ജയരാജനെ മാറ്റി, പകരം ടി പി രാമകൃഷ്ണനെ ഇടതു മുന്നണി കണ്‍വീനറായി നിശ്ചയിച്ചത്.