ഒടുവില്‍ കൊല്ലത്തു നിന്നും ആശ്വാസവാര്‍ത്ത, മലപ്പുറത്തു നിന്നും കാണാതായ യുവതിയേയും പിഞ്ചു മക്കളേയും കണ്ടെത്തി


മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്തു നിന്നും കാണാതായ വീട്ടമ്മയെയും മക്കളെയും കണ്ടെത്തി. പൈങ്കണ്ണൂര്‍ സ്വദേശി ഹസ്‌ന ഷെറിന്‍ (27), രണ്ടു കുട്ടികള്‍ എന്നിവരെ യാണ് കൊല്ലത്തു നിന്നും കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഇവര്‍ വീടുവിട്ടു പോയതെന്നാണ് സൂചന.

ഇന്നലെ വൈകീട്ടു മുതലാണ് ഹസ്‌നയെയും അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെയും കാണാതായത്. കൊല്ലത്തുള്ള ഗാന്ധി ഭവന്‍ എന്ന വൃദ്ധസദനത്തിലാണ് ഇവരെത്തിയത്.

കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നുള്ള മാനസിക പ്രയാസത്തെത്തുടര്‍ന്ന് വീടു വിട്ടതാണെ ന്നാണ് യുവതി പറഞ്ഞത്. ഹസ്‌നയെയും കുട്ടികളെയും തിരികെ കൊണ്ടുവരാന്‍ കുടുംബവും പൊലീസും കൊല്ലത്തേക്ക് പോയി.


Read Previous

50 മത്സ്യത്തൊഴിലാളികളോടോപ്പം 12 നോട്ടിക്കൽ മൈലോളം ഉൾക്കടൽ വരെ പോയി കലക്ടറും സംഘവും. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ഓണമാഘോഷിച്ച് തൃശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യൻ.

Read Next

അജ്മലും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നു, മനഃപൂര്‍വമായ നരഹത്യാക്കുറ്റം; അപകടം പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »