കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാരം ആലുവയിലെ വീട്ടു വളപ്പില്‍ ഇന്ന് വൈകുന്നേരം; പൊതുദര്‍ശനം രാവിലെ ഒമ്പത് മുതല്‍ കളമശേരി മുനിസിപ്പില്‍ ടൗണ്‍ ഹാളില്‍


കൊച്ചി: അന്തരിച്ച ചലച്ചിത്ര നടി കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് ആലുവയിലെ വീട്ടു വളപ്പില്‍ നടക്കും. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 വരെ കളമശേരി മുനിസിപ്പില്‍ ടൗണ്‍ ഹാളില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെക്കും.

അമ്മ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ സിനിമ, നാടക നടി കവിയൂര്‍ പൊന്നമ്മ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ വൈകുന്നേരമാണ് വിട പറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് പൊന്നമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലായിരുന്നു അവര്‍. കുറച്ച് നാളുകളായി അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കവിയൂര്‍ പൊന്നമ്മ വടക്കന്‍ പറവൂര്‍ കരുമാല്ലൂരിലെ വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു.


Read Previous

തൃശൂര്‍ പൂരം കലക്കിയത് ഗുണമായത് സുരേഷ് ഗോപിക്ക്’; കെപിസിസി അന്വേഷണ റിപ്പോര്‍ട്ട്

Read Next

സൈലന്റ് അറ്റാക്ക്: ഹിസ്ബുള്ളയുടെ പേജറുകള്‍ നിര്‍മിച്ച് നല്‍കിയത് ഇസ്രയേല്‍ ഷെല്‍ കമ്പനി; അണുവിട തെറ്റാത്ത ആസൂത്രണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »